Jump to content

താൾ:Jyothsnika Vishavaidyam 1927.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൧൫
ലക്ഷണം

അന്തരാന്തരമായിട്ടു വസിക്കും സൎവ്വദേഹിനാം
ഓരോ വികാരഭേദങ്ങൾ വിഷം കൊണ്ടിവയേഴിനും       ൨൭
ഉണ്ടായി വരും ക്ഷണം കൊണ്ടു നോക്കിക്കണ്ടവയൊക്കെയും
ഇന്നധാതുവിലുൾപ്പുക്കു വിഷമെന്നറിവൂ ഭിഷക്       ൨൮
വിഷം ചൎമ്മത്തിൽ നിൽക്കുമ്പോളുണ്ടാകും രോമഹൎഷണം
രക്തത്തിങ്കലതായീടിൽ വിയൎക്കും ദേഹമേറ്റവും       ൨൯
നിറപ്പകൎച്ചയും കൂടെ കാണാം മാംസത്തിലെത്തുകിൽ
മേദസ്സിങ്കൽ കടക്കുമ്പോൾ ഛൎദ്ദിയും വിറയും വരും       ൩൦ .
അസ്ഥിയിൽ കണ്ണു കാണാതാം കഴുത്തും കുഴയും പുനഃ
എക്കിട്ടം ദീൎഘനിശ്വാസം രണ്ടും മജ്ജയിലെത്തുകിൽ.
മോഹവും മൃതിയും ശുക്ലേ വിഷം ചേൎന്നാൽ വരും ദ്രുതം
കടി കൊണ്ടപ്പൊഴേ തന്നെ മോഹിച്ചൂ ദഷ്ടനെങ്കിലോ.
ഉള്ളടങ്ങിയിരിപ്പുണ്ടു ജീവനെന്നുപദേശമാം
കൂടെക്കൂടെ വിയൎത്തീടും ജാള്യവും കമ്പവും വരും.       ൩൩
തളരും സന്ധികൾ പിന്നെ വരണ്ടീടും മുഖം തുലോം
ദീൎഘനിസ്വാസവും കാണാം വിറയ്ക്കും ദേഹമേറ്റവും.       ൩൪
നെഞ്ഞു നൊന്തു കനത്തീടും വിഭ്രമം ചിത്തനേത്രയോഃ
ഛൎദ്ദിക്കും കഫപിത്തങ്ങൾ നീലിക്കും നഖദന്തവും       ൩൫
ജിഹ്വാധരങ്ങളും പാരം കറുക്കും കഫവും വരും
പറയും മൂക്കിലേക്കൂടെ കടക്കണ്ണു ചുവന്നീടും       ൩൬
പുണ്ണും ചുവന്നു നീലിച്ചു വട്ടമായ് വീങ്ങുമേറ്റവും
ഹസ്തദ്വന്ദ്വതലേ കക്ഷേ ചെവിക്കീഴിലുമങ്ങിനേ       ൩൭ .
വെണ്ണീറിട്ടു തിരുമ്മീടിൽ കാണാം ദന്തക്ഷതങ്ങളെ
നാനാവികൃതികൾ മറ്റും കൂടക്കൂടെ വരും ദ്രുതം       ൩൮ .












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/22&oldid=154110" എന്ന താളിൽനിന്ന് ശേഖരിച്ചത്