താൾ:Joan of Arc 1929 Malayalam.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഉദ്യോഗസ്ഥനിൽനിന്നു യാതൊരു സഹായവും ലഭിക്കുവാനിടയി ല്ലെന്നു ജൊവാനെ അറിയിച്ചു. എന്നാൽ ഇതുകൊണ്ടൊന്നും അ വൾക്കു നിരാശയുണ്ടായില്ല. ദൈവസഹായത്തിൽ അവൾക്കു ണ്ടായിരുന്ന വിശ്വാസം പൂർണ്ണമായി ധൈര്യം നൾകി. അവൾ ദൈവത്താൽ നിശ്ചയിക്കപ്പെട്ടിട്ടുള്ള കൃത്യത്തിനു അ യോഗ്യയാണെന്നുള്ള വിചാരവും അവളിൽ നിന്നു മറഞ്ഞു. അ വളുടെ വിശ്വാസം പാറപോലെ ഉറച്ചു. ഈ വിശ്വാസസ്ഥിര ത അവളുടെ ജീവിതത്തിലെ എല്ലാ ദുർഘടഘട്ടങ്ങളിലും പ്ര ത്യക്ഷപ്പെട്ടു. "എന്നെ അങ്ങോട്ടൊന്നു കൊണ്ടുപോകുക. എനി ക്കു നേരിട്ടു അദ്ദേഹത്തെകാണണം" എന്നു അവൾ ഡുറാണ്ടി നോടു പറഞ്ഞു.

1428 മെയ് മാസം 14-ാംനു മിശിഹായുടെ സ്വർഗ്ഗാ രോഹണദിനം ജൊവാൻ ഓഫ്ആർക്കു, റോബർട്ടു ഡിബോഡ് റിക്കോർട്ടിൻെറ അരമനയിൽ പടയാളികളുടേയും പടത്തലവ ന്മാരുടേയും മുൻപാകെ ധൈര്യസമേതം പ്രത്യക്ഷമായി. ഇ താണ് അവൾ പരസ്യമായി ആദ്യംചെയ്ത പ്രവൃത്തി. ബോ ഡ്റിക്കോർട്ടിൻെറ അരമനയിൽ 'ബുദ്ധിയ്ക്കു ഭ്രമം' പിടിച്ച ഒരു പെണ്ണിൻെറ വർത്തമാനങ്ങൾ കേട്ടു രസിക്കുന്നതിനും അവ ളെ പരിഹസിക്കുന്നതിനും വളരെപ്പേർകൂടിയിരുന്നു. ചുവപ്പു നി റത്തിലുള്ള കീറിയ അങ്കികൊണ്ടു ദേഹം മറച്ചും തലയിൽ ഒരു സാധാരണ തൊപ്പി ധരിച്ചും നമ്മുടെ കന്യക അവളുടെ നിഷ്ക ളങ്കതയെ വിശദമാക്കിയും എന്നാൽ ചുറ്റുമുള്ള ജനങ്ങളെ യ ഥാവിധി ബഹുമാനിച്ചും ആ സദസ്സിൽ പ്രവേശിച്ചു. റോബർട്ടു ഡിബോഡ് റിക്കോർട്ടിൻെറ അന്വേഷണങ്ങൾക്കു മറുപടിയാ യി അവൾ ഇങ്ങനെ പ്രസ്താവിച്ചു.

ജൊവാൻ-"ഞാൻ നിങ്ങളുടെ പക്കൽ കർത്താവിൻെറ പേർക്കായി വന്നിരിക്കുന്നു. ഒട്ടും തന്നെ ഭയപ്പെടേണ്ടതില്ലെന്നു രാജകുമാരനെ അറിയിക്കണം. എന്തുകൊണ്ടെന്നാൽ അടുത്ത കൊല്ലത്തിലെ നോമ്പുകാലം പകുതിയാകുന്നതിനു മുൻപു ദൈവം രാജകുമാരനുവേണ്ട സഹായം അയക്കുന്നതാണ്. ഫ്റാ ൻസുരാജ്യം ദൈവത്തിനുള്ളതാണ്. ഈ രാജ്യത്തിൻെറ രാജാവ് ചാറത്സ് തന്നെ ആയിരിക്കണമെന്നു കർത്താവു നിശ്ചയിച്ചിരിക്കു"

"https://ml.wikisource.org/w/index.php?title=താൾ:Joan_of_Arc_1929_Malayalam.pdf/60&oldid=218199" എന്ന താളിൽനിന്ന് ശേഖരിച്ചത്