താൾ:Joan of Arc 1929 Malayalam.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ന്നു. ശത്രുക്കളുടെ ശക്തി എത്രവലുതായാലും ഞാൻ അദ്ദേഹത്തെ കിരീടധാരണത്തിനായി നയിക്കും".

റോ. ബോ- "നിൻെറ കർത്താവു ആരാണു്?" ജൊ- "എൻെറ കർത്താവു സ്വർഗ്ഗത്തിൻെറ രാജാവാകുന്നു."

ജൊവാനെ പരിഹസിക്കുന്നതിനും അവളിൽ നിന്നു കൂ ടുതൽ വർത്തമാനങ്ങൾ കേട്ടു രസിക്കുന്നതിനും അവർ പല ചോദ്യങ്ങളും ചെയ്തു. ജൊവാൻ അവരുടെ അജ്ഞതയേയും അ വിശ്വാസത്തേയും നീക്കത്തക്കവണ്ണം മറുപടി നൾകി. ഡി ബോഡ് റിക്കോർട്ടിനെ ഈ വിവരങ്ങൾ അല്പം ചിന്താധീനനാക്കാ തിരുന്നില്ല. പുറമെ അയാൾ ആ ഭാവമൊന്നും കാണിക്കാതെ ആ ബാലികയെ ആക്ഷേപിക്കുകയാണു ചെയ്തത്. ഇങ്ങനെ സന്ദർശ നം കൊണ്ടു വിശേഷഫലമൊന്നുമുണ്ടായില്ല. എങ്കിലും ജൊവാൻ ഓഫ് ആർക്കു ഒട്ടും തന്നെ നിരാശപ്പെടാതെ സ്വഗൃഹത്തിലേക്കുമ ടങ്ങി."

ഈ സന്ദർശനത്തേത്തുടർന്നുള്ള കുറെമാസങ്ങൾ ജൊവാ ൻെറ ജീവിതത്തിലെ കഷ്ടകാലഘട്ടമായിരുന്നു. ഡോംറെമിനി വാസികളും അവളുടെ രഹസ്യം അറിഞ്ഞു കഴിഞ്ഞു. ഡുറാണ്ടു ലാസ്സോയി സകല വിവരങ്ങളും ജൊവാൻെറ മാതാപിതാക്ക ന്മാരെ ഗ്രഹിപ്പിച്ചു. ഗ്രാമവാസികൾ അങ്ങുമിങ്ങും ജൊവാൻെറ 'സാഹസ'ത്തേപ്പറ്റി പലവിധത്തിൽ സംസാരിച്ചുതുടങ്ങി. ജാ ക്ക്യൂസും പത്നിയും അവരുടെ കൊച്ചുമകളുടെ അതിരുകടന്ന ഉ ദ്യമത്തേപ്പറ്റിയും അതുമൂലമുണ്ടാകാവുന്ന ആപത്തുകളേപ്പറ്റി യും ഓർത്തു ദുഃഖിച്ചു. ഇസാംബോ പുത്രിയോടുള്ള ദേഷ്യം ഗൌ രവത്തോടുകൂടിയുള്ള നോട്ടം കൊണ്ടും മൌനംകൊണ്ടും പ്രത്യ ക്ഷമാക്കി. ജാക്ക്യൂസ് എപ്പോഴും കുപിതനായി അവളെ ശകാ രിച്ചു. അയാൾ ഒരു രാത്രി, തൻെറ പുത്രി അക്രമികളായ പടയാ ളികളാൽ പിടിക്കപ്പെട്ടതായി സ്വപ്നം കണ്ടു. പിറ്റെദിവസം രാ വിലെ അയാൾ ഭാര്യയേയും പുത്രന്മാരേയും വിളിച്ചുവരുത്തി, "ഞാൻ സ്വപ്നത്തിൽ കണ്ടതുപോലെ സംഭവിക്കുമെങ്കിൽ ജൊ വാനെ വെള്ളത്തിൽ മുക്കിക്കൊല്ലുന്നതാണ് എനിക്കു സന്തോഷം. നിങ്ങൾ അതുചെയ്തില്ലെങ്കിൽ ഞാൻ എൻെറ ഈ കൈകൾകൊ ണ്ടു അതു ചെയ്യും" എന്നു കോപത്തോടെ പറഞ്ഞു.

"https://ml.wikisource.org/w/index.php?title=താൾ:Joan_of_Arc_1929_Malayalam.pdf/61&oldid=218203" എന്ന താളിൽനിന്ന് ശേഖരിച്ചത്