താൾ:Joan of Arc 1929 Malayalam.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വളുടെ രഹസ്യത്തെപ്പറ്റി അറിയിക്കാതെ തരമില്ല. ജൊ വാൻ പ്രഞ്ചുരാജാവിനെ കിരീടം ധരിപ്പിക്കുവാൻ പുറപ്പെടണമെ ന്നു പറയുമ്പോൾ ഡുറാണ്ടിനുണ്ടാകുന്ന ചേതോവികാരം ഊഹി ച്ചറിയുകയാണുത്തമം. വിസ്മയഭരിതനായി അയാൾ ആ ബാലിക യെ അങ്ങനെയുള്ള ആബദ്ധ്യങ്ങൾ പറയരുതെന്നു ഗുണദോഷി ച്ചു കുറ്റപ്പെടുത്തി. എന്നാൽ ജൊവാനാകട്ടെ അതിനെ ഒട്ടും തന്നെ ഗൌനിക്കാതെ അടുത്ത നിമിഷത്തിൽ "ഒ രു സ്ത്രീ നിമിത്തം നാശമുണ്ടായ ഫ്റാൻസിനെ ഒരു സ്ത്രീ വഴിയായി രക്ഷിക്കണമെന്നുള്ള പ്രവചനം അങ്ങു ഒരിക്കലും കേ ട്ടിട്ടില്ലേ?" എന്നു ഡുറാണ്ടിനോടു ചോദിച്ചു. ഈ വർത്തമാനം ആ പ്രദേശങ്ങളിൽ സാധാരണ നടപ്പിലിരുന്നു. ഡുറാണ്ടിനു ന്യാ യങ്ങൽ പറഞ്ഞു ജൊവാനെ സമാധാനപ്പെടുത്തുവാൻ കഴിഞ്ഞി ല്ല. ഇതു മുതൽ വിസമ്മതത്തോടുകൂടിയാണെങ്കിലും ഡുറാണ്ടു നമ്മുടെ കഥാനായികയ്ക്കു ഒരു വലിയ ആലംബമായിരുന്നു.

അവളുടെ നിരന്തരമുള്ള അപേക്ഷയുടെ ഫലമായി ഡു റാണ്ടുലാസോയി വോക്കുലേഴ്സ് അരമനയിലെത്തി ഡിബോ ഡ് റിക്കോർട്ടിനെ സന്ദർശിച്ചു. ഇദ്ദേഹം വഴി രാജസന്നിധിയിൽ എത്താമെന്നു ദൈവദൂതൻ ജൊവാനെ അറിയിച്ചിരുന്നു. അതു കൂടാതെ തന്നെ, രാജകൊട്ടാരത്തിലെത്തി എന്തെങ്കിലും കാര്യം സാധിക്കുന്നതിനു ആ ഡിസ്ട്രിക്ടിലെ പ്രധാന ഉദ്യോഗസ്ഥനെ ശ രണം പ്രാപിക്കുകയല്ലാതെ മറ്റു മാർഗ്ഗമില്ലായിരുന്നു. ജൊവാൻ ഓഫ് ആർക്കിൻെറ ചാർച്ചക്കാരൻ വളരെ പ്രയാസപ്പെട്ടു ഡിബോ ഡ് റിക്കോർഡിൻെറ അരമനയിലെത്തിയപ്പോൾ ഭീമകായനായ ആ പടയാളി അദ്ദേഹത്തിൻെറ വാൾ തുരുമ്പുകളഞ്ഞു മിനുക്കി ക്കൊണ്ടിരുന്നിരുന്നു. ആഗതനായ സാധുമനുഷ്യൻ ഒളിച്ചും മറ ഞ്ഞുംനിന്നു ഭയത്തോടും ഭക്തിയോടുകൂടി രാജാവിനു കിരീടം വ യ്ക്കുവാൻ ഒരു കന്യകയെ ഫ്റാൻസിലേക്കു അയക്കണമെന്നു് ഒ രു കണക്കിനു പറഞ്ഞുകൂട്ടി. ഡിബോഡ് റിക്കോർട്ടു കുറേനേരം വാ പിളർന്നുനോക്കി ഇരുന്നുപോയി. പിന്നീടു അയാൾ ശരീരം ഇളക ത്തക്കവണ്ണം ചിരിച്ചു. "ആ പെണ്ണിൻെറ ചെവിക്കുപിടിച്ചു അ വളെ തള്ളയുടെ പക്കൽ അയക്കുക," ഇതായിരുന്നു മറുപടി.

ഡുറാണ്ടു വിഷണ്ണനായി അവിടെനിന്നു മടങ്ങി, ആ

"https://ml.wikisource.org/w/index.php?title=താൾ:Joan_of_Arc_1929_Malayalam.pdf/59&oldid=218194" എന്ന താളിൽനിന്ന് ശേഖരിച്ചത്