താൾ:Janakee parinayom 1888.pdf/170

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൬൪ ജാനകീപരിണയം ഏഴാമങ്കം

  *അതിയായ്പ്രിയപുത്രരാംഭവാന്മാർ
 ഗതരായാൽകരയുംപിത്രക്കളെല്ലാം
അതിബാലനഹംനിവാപനീമാൽ
മതിയല്ലൊട്ടുമവർക്കുത്രപ്തിചെയ്താൻ
അതിനാൽ അഗ്നിപ്രവേശംചെയ്വാനായിട്ട ജ്യേഷ്ഠനേക്കാൾ മു-

ൻപേഞാൻ തയ്യാറായിരിക്കുന്നു.

ശുർപ്പണഖാ ഉണ്ണിശത്രുഘ്ന എന്നാൽ അഗ്നിയേയും ഇന്ധ-

നങ്ങളേയും അതിവേഗത്തിൽ തയാറാക്കുവാൻ യത്നിക്കുഃ

 ഭരതൻ അയ്യോ! കഷ്ടം കഷ്ടം!
  • എന്നമ്മേ!ബതവിണുകോസലസുതേ!നിഘോരദുഃഖാർണ്ണവേ
എന്നുംമുങ്ങിവസിക്കകേകയസുകേ!ദുഷ്കീത്തിപങ്കത്തിൽനീ‌‌ ‌‌ നന്നായ്മക്കളെരണ്ടുപെററത്തിമാലിന്നോസുമിത്രേംബ!നീ

തന്നേനീനരകംഭുജിക്കുകമഹാനർത്ഥപ്രദേമന്ഥരേ! ൩൦

അയ്യോഃദേവേന്ദ്രപ്രിയസഖനായ ഹേ പിതാവേ!
   *തനയരെനാലുളവാക്കീ-
  ദിനകരവംശത്തിൽവൃദ്ധിനൽകിഭവാൻ 
 കനിവെന്നിയെയെൻജ്യേഷ്ഠനെ
വനമതിലാക്കീട്ടുനാശവുംനൽകി     ൩൧
 ശത്രുഘ്നൻ ഇങ്ങിനെ പ്രലാപിച്ചിട്ടെന്താണ,അഗ്നിയേ
യും ഇന്ധനങ്ങളേയും ഞാനിപ്പോൾ തയാറാക്കുന്നുണ്ട,

എന്നപോയിട്ടുനിന്നെ പ്രവേശിച്ച,ജ്യേഷ്ഠ! ദ്വാരദേശത്തിൽ ഉ ണങ്ങിയ വിറകുകളിട്ട അഗ്നിഭഗവാനെ ജ്വലിപ്പിച്ചിരിക്കുന്നു.

      ഭരതൻ ഇനിക്കു വളരെ വളരെ സന്തോഷം.

ശുർപ്പണഖാ ആത്മഗതം ഇനിക്കു അതിനെക്കാൾ സ- ന്തോഷം. പ്രകാശം ഉണ്ണി!അഗ്നിയിൽ ചാടുവാൻ എണീക്കുഃ ഭരതൻ ഹേഃ താപസി! അതിവിശിഷ്ടയായ ഭവതി ചെ- ന്ന, അരവിന്ദബന്ധുകുലത്തിന്ന പരമഗുരുവായും അരുന്ധതീസഹ ചരനായുമിരിക്കുന്ന ശ്രീ വസിഷ്ഠമഹർഷിയോട ഈ ഭരതന്റെ അ പേക്ഷയെ വിനയത്തോടുകൂടി ബോധിപ്പിക്കണം.

*ശുർപ്പണഖാ ആനന്ദത്തോടുകൂടി ആത്മഗതം ഈ

കാരണംപറഞ്ഞ ഇനിക്ക അഗ്നിപ്രവേശം ച്ചെയ്യാതെ കഴിക്കാം. പ്രകാശം അപേക്ഷ എങ്ങിനെയാണ?

ഭരതൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Janakee_parinayom_1888.pdf/170&oldid=161417" എന്ന താളിൽനിന്ന് ശേഖരിച്ചത്