താൾ:Janakee parinayom 1888.pdf/171

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ജാനകീപരിണയം ഏഴാമങ്കം ൧൬൫

*ഇന്നാൾതൊട്ടുഭവാൻസ്വയംമനുകണക്കിപ്പാർഭരിച്ചീടണം
നന്നായ്നോക്കണമംബമാരെയവർഖേദിക്കാതിരിക്കുംവിധം
എന്നുംനല്ലഗതിയ്ക്കനുഗ്രാഠമുടൻഞങ്ങൾക്കുമേകീടണം

ചെന്നീടുന്നുശുചാഗ്രജന്റെപിറകേശത്രുഘ്നനോടൊത്തുഞാൻ

  ശുർപ്പണഖാ ആത്മഗതം എന്റെ ആഗ്രഹംഫലിക്കു-

ന്നപോലെയിരിക്കുന്നു. പ്രകാശം ഇത അദ്ദേഹത്തിനോട അറി- യിക്കേണമൊ ആ മഹർഷി സ്വയമായിതന്നെ സർവ്വവും അറിയുമെ- ല്ലൊ. (എന്ന അഗ്നിയെ പ്രദക്ഷിണം ച്ചെയ്യുന്നു)

    ശത്രുഘ്ന പർണാദിനി! ജ്യേഷ്ഠന്റെ കല്പനയെ ഭവതിവേ

ഗത്തിലനുഷ്ഠിക്കേണ്ടതാണ, ഒന്നാമതായി ഞങ്ങൾതന്നെ അഗ്നി പ്രവേശം ചെയ്യാം.

    ശുർപ്പണഖാ ആത്മഗതം ഇവരുടെ ഈ ഉത്സാഹം ദൃ

ഢമായിരിക്കുന്നു, അതിനാൽ ഇനി ഇവിടെ ഞാൻ ച്ചെയ്യേണ്ട തൊന്നുമില്ല. പ്രകാശം നിങ്ങളുടെ വാക്കിനെ കേൾക്കാതിരി പ്പാൻപാടില്ലെല്ലൊ.ഈസമയത്തിൽവിശേഷിച്ചും (എന്നുപോയി)

   (ഭരതശത്രുഘ്നന്മാർ അഗ്നിയെ പ്രദക്ഷിണം ചെയ്യുന്നു)
                     (അണിയറയിൽ)
*മുന്നംതാതവചസ്സിനാലടവിയിൽചെന്നുളളതൻകാന്തനോ
ടൊന്നിച്ചെൻമകൾപോയിയെങ്ങിനെസഹിച്ചീടുന്നുദുഃഖത്തിനെ
എന്നോർത്തങ്ങിനെഖിന്നനായ്മരുവുമെന്നുളളത്തിൽനക്തഞ്ചരൻ
വന്നെൻപുത്രിയെയാശുകട്ടതൊരുവജ്രാഘാതമായ്തീർന്നിതു  ൩൩
         ഭരതൻ ജനകമഹാരാജാവ വന്നിരിക്കുന്നുവൊ,
                 (പിന്നെയും അണിയറയിൽ)
       ഹേ! ഹേ! പരമേശ്വരഭക്തോത്തമ!
*ലങ്കാനാഥ!കഥംഭവാൻമമസഖാവായിട്ടുമെൻപുത്രിയെ
ശങ്കിക്കാതെഹരിച്ചവച്മികിമിതോജാതിസ്വഭാവംതവ 
        അഹോ! കഷ്ഠം കഷ്ഠം! ഹാഹാ വത്സേ!
  • വങ്കാട്ടിൽപിടികൂടുവാൻദശമുഖൻവന്നപ്പൊളീക്ഷിച്ചുമാ

തങ്കാൽഭീതയതായ്കരഞ്ഞദശയന്നെന്തായിരുന്നൂതവ ൩൪

   ശത്രുഘ്നൻ ജ്യേഷ്ഠത്തി തൂങ്ങിമരിച്ചതായിട്ട ആർയ്യനായ ജ

നകമഹാരാജാവ അറിഞ്ഞിട്ടില്ല.

  ഭരതൻ  ആർയ്യനായ ഇദ്ദേഹത്തിനോട സംസാരിക്കാതെ

അഗ്നിയിൽ ചാടുന്നത നമുക്കു യുക്തമല്ല.

    (എന്നു നോക്കിക്കൊണ്ട നില്ക്കുന്നു)

(അനന്തരം ജനകൻ പ്രവേശിക്കുന്നു)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Janakee_parinayom_1888.pdf/171&oldid=161418" എന്ന താളിൽനിന്ന് ശേഖരിച്ചത്