താൾ:Janakee parinayom 1888.pdf/168

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൬൨ ജാനകിപരിണയം ഏഴാമങ്കം കല്പംപോലൊരുമാത്രയങ്ങിനെപതിന്നാലാണ്ടുഞാൻപോക്കിനേൻ കെല്പുളളഗ്രജനിങ്ങരണ്യാതിൽനിന്നെത്തോണ്ടനാളിന്നുതാൻ തല്പാദാംബുജരിന്നുകാണ്മതിനിനിയ്ക്കുണ്ടാംമഹാഭാഗ്യമെ- ന്നൂൾപൂവിൽകൊതിയുളെളാരെന്നുടെമഹാമോഹദ്രുമംഭഗ്നമായ്

   എന്നു മോഹിക്കുന്നു
ശുർപ്പണഖാ ആത്മഗതം ഹേ ഭരത അങ്ങയുടെ മാത്ര
മുല്ല സുന്ദരനായ അദ്ദേഹത്തിനെ കാമിച്ച എന്റെ മോഹദ്രുമവും
മുറിഞ്ഞുപോയി വിശേഷിച്ച നാസികയോടുകൂടിട്ടാണെന്നും
ച്ചകൊൾക. പ്രകാശം ഉണ്ണി ആശ്വസിക്കു ആശ്വസിക്കു ഇ
നിമേൽ രാമനെ എങ്ങിനെ കാണ്മാൻ കഴിയും
 ശത്രുഘ്നൻ ആഗ്രഗഹത്തോടും വ്യസനത്തോടുംകൂടി
കണ്ടാൽശാരദചന്ദ്രനൊത്തമുഖവുംരാജീവപത്രങ്ങൾപോൽ
നീണ്ടുളളീക്ഷണയുഗ്മവുംമരതകത്തൂണൊത്തബാഹുക്കളും
തണ്ടാർമാകിനികേളിപത്മസമമാംജ്യേഷ്ഠന്റെ ത്രപ്പാദവും
കണ്ടിടാനിഹഭാഗ്യമില്ലിനിയിനിക്കെന്നാർയ്യനില്ലായ്കയാൽ ൨൩
    എന്നു മോഹിക്കുന്നു
ശുർപ്പണഖാ ആത്മഗതം ഞാനതെല്ലാം കണ്ടിട്ടും എ
ന്റെ ആഗ്രഹത്തെ സഫലമാക്കുവാൻ കഴിഞ്ഞില്ല. പ്രകാശം ഉണ്ണി ശത്രുഘ്ന ആശ്വസിക്കു ആശ്വസിക്കു ഇദ്ദേഹത്തിനേയും
ആശ്വസപ്പിക്കു അനന്തരം ഈ ദുഃഖശാന്തിക്കുളളഉപായത്തെ ആ
ലോചിക്കുക.
  ഭരതൻ ആശ്വസിച്ച
 *നീരാജ്യംകാത്തുകൊളെളൻമിതിയടികളെമുന്നിട്ടു
   താതാജ്ഞയാൽചെ-
 ന്നീരേഴാണ്ടങ്ങരണ്യേമരുവിധരണിയെപ്പിന്നെ
    നിൻപ്രീതയേഞാൻ
പാരംരക്ഷിപ്പനെന്നെന്നെയുമഴകൊടുലാളിച്ചു
  ചെന്നുളെളാരാർയ്യൻ
പോരുന്നില്ലെങ്കിലിപ്പോൾവ്യസനമിതുസഹിക്കുന്നതി-
   ന്നെങ്ങിനെഞാൻ                  ൨൪

അതിനാൽ ഞാനിപ്പോൾ അഗ്നിപ്രവേശം ച്ചെയ്യുന്നുണ്ട.

ശത്രുഘ്നൻ ആശ്വസിച്ച പിന്നെ മററുളളവന്റെ വ്യസ

നത്തിന്ന പ്രതിക്രിയ വേറെയെന്താണ,

ഭരതനെ നോക്കി കൈകൂപ്പിക്കൊണ്ട










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Janakee_parinayom_1888.pdf/168&oldid=161415" എന്ന താളിൽനിന്ന് ശേഖരിച്ചത്