താൾ:Janakee parinayom 1888.pdf/150

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൪൪ ജാനകിപരിണയം ആറാമങ്കം ആലോചിച്ച പൊരുതുന്നവരെക്കാളും

                 പൊരുതുംകാലന്നുപോലുമൊരു കാലൻ
                തെരുതെരെയുധികല്ലെറിവാൻ
                വിരുതൻ ബാലീജയിപ്പതാവനെ   ൭൮

സീതാ ആ ദേശാന്തരത്തിൽ ഭാഗ്യത്താൽ ആർപുത്രന്ന പ്രബലനായ ബന്ധുവിനെ ലഭിച്ചു എന്നുതോന്നു

രാമൻ ഇതാ ഇവൻ എന്റെ സമീപത്തിൽവരുന്നു

അനന്തരം മന്ത്രികളോടുകൂടി സുഗ്രീവൻ പ്രവേശിക്കുന്നു

 സുഗ്രീവൻ ആശ്ചർയ്യത്തോടുകൂടി  
   എവരെബാലിയയച്ചി
      ട്ടിവിടെവരുന്നെന്നുനാംഭയപ്പെട്ടു
   അവരെത്തന്നെഹനൂമാൻ
 ജവമെൻപ്രിയരാക്കവാൻവരുത്തുന്നു   ൭൯

ഹനുമാൻ ദേവ സുഗ്രീവൻ നമസ്കരിക്കുന്നു രാമൻ സ്നേഹിതന്ന കുശലമല്ലെ

     എന്ന ആലിഗനം ചെയ്യുന്നു

സുഗ്രീവൻ ദേവ ഇതിനെക്കാൾ ഇനിക്കെന്താണ കുശല മുണ്ടാകേണ്ടത എന്തെന്നാൽ അങ്ങുന്ന സ്നേഹിത എന്നു വിളി ക്കുന്നതിന്നു ഞാൻ പാത്രമായെല്ലൊ

 രാമൻ സ്നേഹിത വിശ്രവസ്സിന്റെ പുത്രനായ രാവണ

നേയും അവൻ വസിക്കുന്ന പുരിയേയും താനറിയുമോ രാവണൻ സുഗ്രീവനെന്തുപറയുമെന്നു ശ്രദ്ധയോടുകൂടി കേൾക്കുന്നു

 സുഗ്രീവൻ ദേവ ഞാനൊന്നുമറികയില്ല

മഹാപർശ്യൻ തിരുമനസ്സിലെ വാസസ്ഥലത്തെ സുഗ്രീവ

നുംകൂടി അറികയില്ലെ
രാവണൻ ചിരിച്ച എന്നാൽ  അമാത്യൻ കേൾക്കു

മൂന്നംഞാൻപഞ്ചവട്യാംക്ഷിതിമകളെഹരിച്ചിങ്ങുപൂങ്കാവിലാക്കീ ട്ടന്നെൻവാസംമഹേന്ദ്രംവരെവനമതിലുളേളാർമറക്കേണമെല്ലാം

എന്നാരാധാച്ചപോലെപ്പുരരിപുവരെമേകീടിനാൻതന്നിമിത്തം 

തന്നേദേവേന്ദ്രപുത്രാനുജനവനറിവുണ്ടെങ്കിലുംമാംമറന്നു ൬൦

സീതാ അനലേ വാനരനാഥനായ ഇവനും ലങ്കേശ്വര

ന്റെ വർത്തമാനത്തെ അറിയുന്നില്ല അതിനാൽ എന്നെ അശോക വനത്തിൽ രാക്ഷസികളാൽ തടുത്തുവെക്കപെട്ടിരിക്കുന്നതായിട്ട ആർയ്യപുത്രനോട ആരാണ പിന്നെ പറവാനുളളത

അനലേ തോഴി ഇനിയും നീയെന്തിങ്ങിനെ വ്യസിക്കു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Janakee_parinayom_1888.pdf/150&oldid=161402" എന്ന താളിൽനിന്ന് ശേഖരിച്ചത്