താൾ:Janakee parinayom 1888.pdf/131

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ജാനകീപരിണയം ആരാമങ്കം ൧൨൫

രാവണൻ-ഇത സംഭവിക്കാവുന്നതാണ- സീതാ-വ്യസനത്തോടുകൂടി കൈതമ്മിൽ കശക്കിക്കൊണ്ട ഹാ തതോഴീ അനലേ സുബുദ്ധിയെന്നു പേരായ ആ കേളീശുകം ആ ക്ഷണത്തിതന്നെ ജീവനെ കളഞ്ഞിരിക്കും നിശ്ചയം അനലാ-തോഴി വ്യസനിക്കരുതെ ദൈവത്തിൻറ്റെ ദുവ്വിലാസം ഇങ്ങിനെയിരിക്കുമ്പോൾ നാമെന്തുചെയ്യുന്നു രാമ-അഹോ കഷ്ടം കഷ്ടം മട്ടോലുംമൊഴിതന്നെയഹങ്ങിനെതിരഞ്ഞിപ്പർണശാലാന്തികേ കുട്ടിക്കുഞ്ജരമമ്പരന്നിഹനടന്നീടുന്നിതെല്ലാടവും ഒട്ടൊട്ടങ്ങിനെതുമ്പിഭംഗിയിലിളക്കുന്നോരിതിന്നായ്മുദാ പൊട്ടിച്ചമ്പൊടുസല്ലകീകിസലയംനൽകുംചിരിച്ചെൻ പ്രിയാ (ൻ) രാവണൻ-അതുകൊണ്ടീജാനകിക്കെന്താണ ഇവൾക്ക ആഗ്രഹമുണ്ടെങ്കിൽ ആ വിധത്തിലുള്ള ആനക്കുട്ടികൾ എൻറ്റെ ഗൃഹത്തിലനവധ ഉണ്ടല്ലൊ സീതാ-മകനെ കാളമേഘ ഞാനിവിടെ-എന്ന പകുതിപറഞ്ഞിട്ട അനലെ ഇത നാടകമല്ലെ അനലാ-തോഴി ന്നക്ക സ്നേഹബന്ധനത്താൽ ആ ആനക്കുട്ടിയെ പ്രത്യക്ഷമായി കാണുന്നപോലെ തോന്നുന്നതാണ രാമൻ -കളവല്ലടജേചെന്നും വെളിയിൽപോന്നങ്ങുമിങ്ങുമീക്ഷിച്ചും കളമൊഴിയാംസീതയെയി- ക്കളിമയിൽതിരിയുന്നപോലെതോന്നുന്നു രാവണൻ-ഞാൻ കോപിച്ച ആ സീതയെ അപഹരിച്ചുകൊണ്ടുവന്നിരിക്കുമ്പോൾ ആ മയിൽ മറ്റെന്താണ ചെയ്യുന്നത സീതാ-അയ്യോ ചിത്രദർശനനെന്നുപേരായ മയൂരമേ ദിവസത്തിൽ വിശന്നിരിക്കുന്ന നിനക്കു പാനഭോജനങ്ങളെ തരുന്നതിന്നു മുമ്പേതന്നെ എന്നെ രാക്ഷസൻ അപഹരിച്ചു കൊണ്ടുപോയി ഹാ കഷ്ടം കഷ്ടം കരഞ്ഞുനിർഭാഗ്യയതായൊരെന്നെ- ത്തിരിഞ്ഞുകാണാതെയുഴന്നഹോനീ പരത്തിയുംകാലുകൾവാപൊളിച്ചും മരിച്ചിരിക്കുംദൃഡമന്നുതന്നെ

(എന്ന മോഹിക്കുന്നു) (൧൧)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Janakee_parinayom_1888.pdf/131&oldid=161391" എന്ന താളിൽനിന്ന് ശേഖരിച്ചത്