താൾ:Janakee parinayom 1888.pdf/130

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൨൪ ജാനകീപരിണയം ആരാമങ്കം

സീതാ-ഇത ഉണ്ടാവാൻ സംഗതിയില്ലാത്ത അവസ്ഥയാണ എന്നാൽ ആശ്വസിപ്പിക്കുവാനുള്ളവത്സലക്ഷ്മണൻറ്റെഉപായമാണിത രാമൻ-എന്നെക്കൂടാതെപോകില്ലൊരുപൊഴുതു മതിൽപ്രേയസീവത്സസീതാ രാവണൻ-ഭയംകൊണ്ടും ഇങ്ങിനെ വരും സ്നേഹംകൊണ്ടുമാത്രമല്ല സീതാ-ഇത ശരിയാണ എന്തുകൊണ്ടെന്നാൽ ആർയ്യപുത്രൻ സമീപത്തില്ലെങ്കിൽ ഇനിക്ക ഒന്നിലും പ്രിയമുണ്ടാകയില്ല ലക്ഷമണൻ- പുന്നാഗപ്പൂക്കൾപൂജയ്ക്കടവിയതിലറുത്തീടുവാൻപോയിരിക്കും രാമൻ-എന്നാൽ ഉണ്ണി ചെന്ന അന്വേക്ഷിക്കു ലക്ഷമണൻ-അങ്ങിനെ തന്നെ എന്ന ചുറ്റിനടക്കുലന്നു രാവണൻ-അശോകവനത്തിലാണ ചെന്നിരിക്കുന്നത പുന്നാഗവനത്തിലല്ലാ സീതാ-ആ ദിവസത്തിൽ ഇതാണ ഒന്നാമതായി സംഭവിച്ചത താഴീ അനലേ ആ അവസ്ഥയെ വിചാരിച്ച ഞാൻ വ്യസനത്താൽ പരവശയായിരിക്കുന്നു വരനെക്കാണാഞ്ഞുംനിശിചരനായകനാംദശാസ്യനെക്കണ്ടും തരസഞാനൊന്നിളകീ പെരിയ കൊടുംങ്കാറ്റിവാഴയെന്നതുപോൽ (൭) അനലാ-തോഴീ ജാനകീ നീ നല്ല ക്ഷത്രിയസ്ത്രീയാണല്ലൊ അതിനാൽ ആസമയത്തിൽ ധീരയായിട്ടിരുന്നിരിക്കും സീതാ-അതുകൊണ്ടല്ലാ അതുകൊണ്ടല്ലാ അത്രിമഹർഷിയുടെ ധർമപത്നിയായ അനസൂയയാൽ നൽകപ്പെട്ടവസ്രാംഗരാഗങ്ങളുടെ പ്രഭാവംകൊണ്ടാണ അനലാ-ഇത യോജിപ്പായിരിക്കുന്നുണ്ട രാമൻ-പ്രിയെ ജാനകി നീയെവിടെയാണ സീതാ-ആവേഗത്തോടുകൂടി അന്ന ആർയ്യപുത്രൻ ഇങ്ങിനെ കരഞ്ഞിരിക്കും രാമൻ-കഷ്ടം കഷ്ടം പൃത്ഥീസുതെയക്കാണ- ഞ്ഞത്തലിയന്നങ്ങുമിങ്ങുമിഹനോക്കി കത്തിക്കരുണസ്വരമൊടു

തത്തയിതാകൂട്ടിലേറ്റമുഴലുന്നു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Janakee_parinayom_1888.pdf/130&oldid=161390" എന്ന താളിൽനിന്ന് ശേഖരിച്ചത്