താൾ:Janakee parinayom 1888.pdf/129

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ജാനകീപരിണയം ആറാമങ്കം ൧൨൩ അനലാ-അതുകൊണ്ടെന്താണ? രാക്ഷസാന്ധംകുരണ രത്നം പതിച്ച വളയെ ധരിച്ചിരിക്കുന്ന നമുക്ക ഇവിടെ ശങ്കിക്കാതെ തന്നെ വസിക്കാവുന്നതാണ അല്പം ദൂരത്തിലായതുകൊണ്ട നമ്മുടെ വാക്കുകളെ അദ്ദേഹത്തിനും അദ്ദേഹത്തിൻറ്റെ വാക്കുകളെ നമുക്കും കേൾപ്പാൻ കഴിയുന്നതുമല്ല. സീതാ-പണ്ട അയോദ്ധ്യകമുനിവേഷം ധരിച്ചരാക്ഷസന്ന രാക്ഷസാന്ധം കരണ രക്തം പതുച്ച വളകളെ സമ്മാനമായി കൊടുത്തതിനാൽ ഇപ്പോൾ ഇനിക്ക ഞാൻ തന്നെ ഉപകാരം ചെയ്തതായി വന്നുകൂടി അനലാ-മഹർഷിയുടെ മഹാത്മ്യം ആശ്ചർയ്യമാശ്ചർയ്യം എന്തുകൊണ്ടെന്നാൽ ഇപ്പോൾ ഇനിക്ക നിന്നെക്കാണ്മാൻ പാടില്ല എന്നുമാത്രമല്ല അന്ധയായവൾക്ക എന്ന പോലെ ഇനിക്കുകൂടി നിൻറ്റെ ദേഹത്തെ തപ്പിഅറിയേണ്ടതായി തീർന്നിരിക്കുന്നു സീതാ-നിന്നെയും അപ്രകാരം തന്നെ രാക്ഷസന്മാർ കാണുകയില്ല എന്തുകൊമ്ടെന്നാൽ ആ വളകളിൽ ൊന്നിനെ നിയ്യും കയ്യിൽ ധരിച്ചിട്ടുണ്ടല്ലോ അനലാ-നീ കൂടി നിന്നെ കാണുകയില്ല എ ന്നാണ പറയേണ്ടത എന്തുകൊണ്ടന്നാൽ ഇനിക്കുംകൂടി എന്നെകാണ്മാൻകഴിയാതെ വന്നിരിക്കുന്നു. സീതാ-വേഷം കെട്ടുന്ന അപ്സരസ്ത്രീകൾക്ക നോം എതുവിധമായിരിക്കും അനലാ-അവർ കണ്ടുകൊള്ളട്ടെ ദോഷമെന്താണ അനന്തരം ലക്ഷമണനോടുകൂടി രാമൻ പ്രവേശിക്കുന്നു രാമൻ-ആവേഗത്തോടുകൂടി ഇന്നെചിത്തംദഹിക്കുന്നിതുപരമുടജംശൂന്യമായ്കണടുശോകാൽ രാവണൻ-സന്തോഷത്തോടുകൂടി ദഹിക്കട്ടെ ദഹിക്കട്ടെ സീതാ-കണ്ണീരോടുകൂടി ആർയ്യപുത്രന്ന എ​ൻറ്റെ മേൽസ്നേഹബന്ധനം ഈവിധമാണല്ലോ അതുകൊണ്ട എന്നെകൂടാതെ പർണ്ണശാലയെ കാണ്മാൻ അദ്ദേഹം എങ്ങിനെ ശക്തനായിത്തീരും ലക്ഷമണൻ ജ്യേഷ്ഠൻ വ്യസനിക്കേണ്ട കുന്നിന്മേൽ ചെന്നിരിക്കുംകുടിലിമയിൽകളെക്കാണ്മാതിന്നാർയ്യമോദാൽ

രാവണ-ചിരിച്ച ഞാനവളെ അപഹരിച്ചതായിട്ട ഇവൻ അരിഞ്ഞിട്ടില്ല










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Janakee_parinayom_1888.pdf/129&oldid=161389" എന്ന താളിൽനിന്ന് ശേഖരിച്ചത്