താൾ:Janakee parinayom 1888.pdf/128

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൨൨ ജാനകീപരിണയം ആറാമങ്കം രാവണൻ-ഇതുസത്യംതന്നെ

   നാന്ദിയുടെ അവസാനത്തിൽ

സൂത്രധാരൻ- കാണാഞ്ഞുകാദംബിനിയേനഭസ്സിൽ കേണീശ്ശരൽകാൽകാലമതിങ്കലേറ്റം ക്ഷീണിച്ചുദേങംമയിലങ്ങുകാട്ടിൽ കോണിങ്കലുംകഷ്ടമുഴന്നിടുന്നു രാവണ-ഞാൻ അപഹരിച്ചുകൊണ്ടുവന്നിട്ടുള്ള സീതയെ കാണാഞ്ഞു തിരിയുന്ന ക്ഷത്രിയക്കുട്ടിയുടെ പ്രവർത്തിയെ സൂചിപ്പിക്കുന്നപോലെ തോന്നുന്നു. മഹാപാർശ്വൻ-ഞാനും അങ്ങിനെതന്നെ വിചാരിക്കുന്നു അണിയറയിൽ ഹാ ഉണ്ണിലക്ഷമണ ജാനകിയെ തിരയുന്ന എന്നാൽ ഈ പർണ്ണശാല ശൂന്യയായിട്ടുതന്നെ കാണപ്പടുന്നു. സൂത്രധാരൻ-രാവണമഹാരാജാവിതിനെ കണ്ടുകൊള്ളട്ടെ ലക്ഷമണവേഷം ധരിച്ചിരിക്കുന്ന ഘൃതാചിയോടുകൂടിയുള്ള പുഞ്ജികസ്ഥലയെന്ന അപ്സരസ്ത്രീ സീതാന്വേഷണം ചെയ്യുന്ന രാമന്റെ വേഷം ധരിച്ചുകൊണ്ടാ രംഗത്തിൽ പ്രവേശിക്കുന്നു എന്നപോയി ഇങ്ങിനെ അന്തർനാടക പ്രസ്താവനാ രാവണൻ-രാവണൻ നല്ലദിക്കിലായിട്ടാരംഭിച്ചു എന്തെന്നാൽ ഞാൻ അപഹരിച്ചുകൊണ്ടുവന്ന സീതയെ കാണാഞ്ഞിട്ട രാമൻ എന്തു ചെയ്യുന്ന എന്ന ഇതിനാലറിയാവുന്നതാണ അനന്തരം ഒരു കയ്യിൽ വളയിട്ടുകൊണ്ട സീത പ്രവേശിക്കുന്നു സീത-തോഴി അനലെ ആരാക്ഷസരാജാവിനാൽ അന്തപുരവനത്തിനുള്ളിൽ തടുത്തുവെക്കപ്പെട്ടും രക്ഷിതാവാരുമില്ലാതേയും ദുസ്സഹമായ വ്യസനത്തോടുകീടിയും ഇരിക്കുന്ന ഞാൻ നാടകപ്രയോഗത്തെ കാണ്മാൻ ശക്തിയായിട്ടു ഭവിക്കുന്നില്ല, എങ്കിലും ആര്യാ പുത്രൻറ്റെ കഥയെ സംബന്ധിച്ചിട്ടുള്ളതാകയാൽ ഇനിയ്ക്ക സന്തോഷമണ്ട അനലാ-പ്രവേശിച്ച എന്നാൽ നോ​ം ഈ സംഗീത ശാലയ്ക്കകത്തിരുന്നുകൊണ്ട കാണുക.

സീത-ഭയത്തോടുകൂടി തോഴി പരകളത്രത്തെ പരിഗ്രഹിക്കുന്ന മഹാപാപിയായ രാക്ഷസരാജാവ ഇതാ അല്പഗൂരത്തിലായി കാണപ്പെടുന്നു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Janakee_parinayom_1888.pdf/128&oldid=161388" എന്ന താളിൽനിന്ന് ശേഖരിച്ചത്