താൾ:Janakee parinayom 1888.pdf/127

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ജാനകീപരിണയം ആറാമങ്കം ൧൨൧ അനലാ-അതിനുപായമുണ്ട, സമ്പാതി-അതെങ്ങിനെയാണ? അനലാ-വിദ്യുജ്ജിഹൻറ ഭാര്യയായ മായാവതി മുമ്പെ എൻറ്റെ കയ്യിൽ രാക്ഷസാന്ധംകരണരത്നം പതിച്ചിട്ടുള്ള രണ്ടുവളകളെ തന്നിട്ടുണ്ട, അതുകളി ന്നേ സീതയുടെ കൈയ്യിലും മറ്റൊന്ന എൻറ്റെ കൈയ്യിലും ഇട്ടുകൊണ്ട, ഞങ്ങൾ മറഞ്ഞുതന്നെ കണ്ടുകൊള്ളാം സമ്പാതി -ഞാൻ ഈ രത്നവളകളെ മുമ്പേതന്നെ കേട്ടിട്ടുണ്ട. ഇതുകളെ ആദ്യം വിശ്വാമിത്രമുനി സീതയ്കു കൊടുത്തു, പിന്നെ സാരണൻ സീതയേട സമ്മാനമായിട്ട വാങ്ങിച്ചു മഹാരാജാവിന്നു കൊടുത്തു,മഹാരാജാവ വിദ്യുജ്ജിഹ്വൻറ്റെ കയ്യിൽ സൂക്ഷിപ്പാൻ കൊടുത്തു . സമ്പാതി - ഞാൻ ഈ രത്നവളകളെ മുമ്പേതന്നെ കേട്ടിട്ടുണ്ട. ഇതുകളെ ആദ്യം വിശ്വമിത്രമുനി സീതയ്കു കൊടുത്തു, പിന്നെ സാരണൻ സീതയോട സമ്മാനമായിട്ട വാങ്ങിച്ചു മഹാരാജാവിന്നു കൊടുത്തു, മഹാരാജാവ വിദ്യുജ്ജിഹ്വൻറ്റെ കയ്യിൽ സൂക്ഷിപ്പാൻ കൊടുത്തു. അനലാ-എന്നാൽ അങ്ങ സ്വാമികല്പനയെ അനുഷ്ടിക്കുക ഞാനും ദീനയായ ആജാനകിയെ മനോവിനോദത്തിന്നായിട്ടു സംഗിതശാലയിൽ കൂട്ടിക്കൊണ്ടുവരുന്നുണ്ട. എന്ന രണ്ടുപേരും പോയയി. ഇങ്ങിനെ പൂർവ്വാംഗം. അനന്തരം മഹാപാർശ്വനോടു കൂടി രാവണൻ പ്രവേശിക്കുന്നു രാവണൻ-മഹാപാർശ്വ എന്തുകൊണ്ടാണ നാടകം കാണ്മാനായിട്ട എന്നെ മന്ത്രികൾ നിർബന്ധിക്കുന്നത മഹാപ്വാർശ്വൻ-ജാനകീ നിമിത്തമായിട്ട മന്മഥതാപത്തിൽ ഖിന്നനായിരിക്കുന്നു മഹാരാജാവിൻറ്റെ മനസ്സിനെ വിനോദിപ്പിക്കുവാനായിട്ടാണ, രാവണൻ-കൊള്ളാം എന്നാൽ കളിക്കാർ ആരംഭിച്ചുകൊള്ളട്ടെ, അന്തർന്നാടകാരംഭം അനന്തരം കളിക്കാരി ഒരുവൻ പ്രവേശിച്ച തരുണിതരുണന്മാചേരുമ്പോളവർക്കുസുഖപെദൻ സ്മനിങജയിക്കുന്നൂവേർപെട്ടവർക്കതിനിഷ്ഠുരൻ പുരരിപുരരൻകൂടിത്തന്മേലിവൻറ്റെശരീരങ്ങളിൻ വരവതുതടുപ്പാനായല്ലോവങിപ്പതുകാന്തയെ (൪)

൧൬










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Janakee_parinayom_1888.pdf/127&oldid=161387" എന്ന താളിൽനിന്ന് ശേഖരിച്ചത്