ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൮൦ ജാനകീപരിണയം
(എന്ന് പോയി) ഗന്ധർവ്വൻ-ഞാനും രാവണന്റെ പ്രവൃത്തിയെ ഒന്നാമതായി ജനകരാജാവിനോടറിയിച്ച് പിന്നെ ദേവേന്ദ്രമഹാരാജാവി നോടുണർത്തിക്കുന്നുണ്ടു. (എന്ന് പോയി) ഇങ്ങിനെ പൂർവ്വാംഗം (അനന്തരം ജനകരാജാവും ശതാനന്ദമഹഷിയും പ്രവേശിക്കുന്നു) ജനകൻ- വന്നെന്നോടുദശാനനൻമകളെയാചിക്കുന്നതിൻമുന്നമേ(യെ കന്നൽകണ്ണിയെനൽകണംരഘുവരന്നെന്നുള്ളൊരെൻവാഞ്ഛ നന്നായക്കുശികാത്മജൻമുനിഫലിപ്പിച്ചീടുമോഇല്ലയോ- യെന്നേവംചിരകാലമായ്മനസിഞാൻഖേദിച്ചിടുന്നേൻദൃശം ശതാനന്ദൻ-ജനകമഹാരാജാ, വിചാരപ്പെടേണ്ട,കുശി കവംശാലങ്കാരഭൂതനായ ആ വിശ്വാമിത്രമഹർഷിയുടെ മാഹാ ത്മ്യത്തെ നമുക്ക് അറിഞ്ഞുകൂടേ. ക്ഷാത്രാകാരംസുവർണ്ണംനിജകഠിനതപോ- വഹ്നിയാലങ്ങുരുക്കി തീർത്തുബ്രാഹ്മണ്യമാംഭൂഷണമതിനെധരി- ച്ചുള്ളഗാഥേസൂനൂജൻ പേർത്തുംസ്വർഗ്ഗത്തെനിർമ്മിച്ചളവതിനെമുട- ക്കീടുവാനായ്സുരന്മാർ ചേർത്തിക്കൈരണ്ടുമൊപ്പംതൊഴുതതഖിലരും പണ്ടഹോകണ്ടകില്ലെ (5) അതുകൊണ്ട് സീതാരാമന്മാരുടെ വിവാഹം നടന്നാലും രാ വണൻ എന്തു ചെയ്യുമോ എന്ന് നമുക്കു ശങ്കിപ്പാനിടയില്ല. എന്തുകൊണ്ടെന്നാൽ- വിശ്വാമത്രിൻമുനീന്ദ്രൻരഘുവരനുമുദാജൃംഭകാദ്യസ്തൃമന്ത്രം നിശ്ശേഷംനൽകിമുന്നുള്ളനുപമബലമങ്ങേറ്റവുംതാൻവളർത്തി വിശ്വംമൂന്നുംജയിച്ചുള്ളൊരുകരബലമുള്ളാശരേന്ദ്രന്റെനാശം
നിശ്ശങ്കംചെയ് വതിന്നുംരഘുവരനുമിടുക്കേറ്റമുണ്ടാക്കുമെല്ലൊ(6)

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.