ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
നാലാമങ്കം ൭൯
ചെയ്യാനായി ഗോകർണ്ണക്ഷേത്രത്തിനു പോയി.അനന്തരം
എല്ലാവരും ഈ വർത്തമാനം അറിഞ്ഞു.
ഗന്ധർവ്വൻ- രാവണമഹാരാജാവ് ഇവിടെ ഇല്ലയോ?
രാക്ഷസി- ഇല്ല,ഇല്ല,അതുകൊണ്ടാണ് "നീ വിദ്യുജ്ജിഹ്വ
ന്റെ ഗൃഹത്തിൽ ചെന്ന് ആര്യപുത്രൻ എവിടെ പോയി
യെന്ന് അറിഞ്ഞു വാ"എന്നു ദേവിയായ മന്ദോദരി എ
ന്നെ പറഞ്ഞയച്ചത്. ഞാൻ അവിടെ ചെന്നിട്ടും വിദ്യു
ജ്ജിഹ്വനെ കണ്ടില്ല, എന്നാൽ അദ്ദേഹത്തിന്റെ ഭാര്യയാ
യ മായാവതി എന്നോടിങ്ങനെ ഒന്നു പറഞ്ഞു.
ഗന്ധർവ്വൻ-എന്താണത് പറയൂ.
രാക്ഷസി-അത് ഗോപ്യമാണല്ലൊ.എങ്ങിനെ ഞാൻ പറ
യേണ്ടു.എന്നാൽ ജനകരാജാവിനെ സ്നേഹമുള്ള ജനം
ഈ ദ്വീപാന്തരത്താലുണ്ടാവാൻ സംഗതിയില്ലല്ലൊ,അതു
കൊണ്ടു പറവാൻ വിരോധമില്ല. എന്നാൽ കേട്ടുകൊള്ളു.
വിശ്വാമിത്രവേഷം ധരിച്ച വിദ്യുജ്ജിഹ്വനോടും ലക്ഷ്മണ
വേഷം ധരിച്ച സാരണനോടും കൂടി മായകൊണ്ട് ലങ്കേശ്വര
ൻ രാമവേഷം ധരിച്ച്,സീതയെ വിവാഹം ചെയ്യാൻ വേ
ണ്ടി ജനകരാജാവിനെ വഞ്ചിപ്പാൻ പോയിരിക്കുന്നു.
ഗന്ധർവ്വൻ-ഇത് യോജിപ്പായിരിക്കുന്നു.സീതയ്ക്കു രാമന്റെ മേ
ലുള്ള അനുരാഗം ലോകപ്രസിദ്ധമാണല്ലൊ.
രാക്ഷസി- (സന്തോഷിച്ച്) നീ കരാളനാണെങ്കിൽ ഞാൻ ഒ
ന്നാമതായി ചെന്ന് ഗൃദ്ധ്രമുഖിയോട് ശുഭവർത്തമാനത്തെപ
റഞ്ഞ് സമ്മാനം വാങ്ങിക്കട്ടെ.
ഗന്ധർവ്വൻ- അകാരണമായിട്ടെന്തിനു നീ സന്തോഷിക്കുന്നു?
ഞാൻ കരാളനല്ല വേറെ ഒരുത്തനാണ്.
രാക്ഷസി- (വ്യസനത്തോടുകൂടി)കരാളൻ മരിച്ചത് സത്യം ത
ന്നെയൊ?
ഗന്ധർവ്വൻ- അതിലെന്താണ് സംശയം.
രാക്ഷസി- എന്റെ മോഹം നിഷ്ഫലമായി, നീ പിന്നെ ആരാണ്.
ഗന്ധർവ്വൻ- ഞാൻ വിഭീഷണന്റെ അനുചരനാണ്.
രാക്ഷസി- അങ്ങിനെയാകട്ടെ,ദേവിയായ മന്ദോദരിയുടെ ക
ല്പനയെ അനുഷ്ഠിപ്പാനായി ഞാൻ സമീപത്തിൽ ചെല്ലട്ടെ.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.