ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
നാലാമങ്കം ൮ ൧
(അനന്തരം വിശ്വമിത്രവേഷം ധരിച്ച വിദ്യുജ്ജിഹ്വ നോടും ലക്ഷ്മണവേഷം ധരിച്ച സാരണനോടുംകൂടി രാമവേഷം ധരിച്ച രാവണൻ പ്രവേശിക്കുന്നു) രാവണൻ- നന്നായ്താടകയുംസുബാഹുവുമഹോമാരീചനുംകൂടിഞാൻ മുന്നംചൊന്നൊരുകാര്യമങ്ങിനെയനുഷ്ഠിച്ചീടുമേനിർണ്ണയം എന്നാലുംക്ഷിതിജാവിവാഹമതിനായ്മർത്ത്യന്റെരൂപത്തെഞാൻ നന്നായിന്നുധരിച്ചുമെന്റെഹൃദയംപാരംചലിക്കുന്നിതു (7) വിദ്ദ്യുജ്ജിഹ്വൻ-മഹാരാജാവെ! അകാരമായിട്ടെന്താണ് അങ്ങ് അധൈര്യപ്പെടുന്നത്? വില്ലുംബാണവുമേന്തിസാരസദളംപോലുള്ളനേത്രങ്ങലും ചൊല്ലാർന്നംബുദതുല്യമായനിറവുംപുണ്ടുള്ളനിന്നെക്ഷണാൽ മല്ലാക്ഷീമണികണികണ്ടരാമനിതുതാനെന്നോർത്തുഗാരുത്മത- ക്കല്ലുംമുത്തുമിണച്ചപോൽതവഗളേചേർക്കുംമധൂകസ്രജം (8) രാവണൻ-ഞാൻഅത്രത്തോഴമാഗ്രഹിക്കുന്നില്ല.എന്നാൽ വേണിക്കുമക്കാഞ്ചനമുദ്രമിന്നും പാണിക്കുമെൻകണ്ണെതിരായിമുന്നം ഏണാക്ഷിതൻമറ്റുസമസ്തദേഹം കാണേണമെന്നുണ്ടുമനസ്സിൽമോഹം (9) സാരണൻ- തണ്ടാർസായകകാന്തപോലെസുമുഖീമാല്യത്തെമോദേനകൈ കൊണ്ടേന്തീട്ടരികത്തുനിന്നെവരണംവരുമ്പോൾഭവാൻ രണ്ടിപ്പോൾസഫലങ്ങളാക്കുകഗൃഹേചെന്നിട്ടുമറ്റുള്ളതും (10) രാവണൻ-(പൊടുന്നനവെ നോക്കീട്ട്)നോം ജനകരാജാവി ന്റെ വാസസ്ഥലത്തെ പ്രാപിച്ചുവെല്ലോ. തങ്കക്കൈതപ്പൂവിനു സങ്കാശനിറംകലർന്നജാനകിയെ ശങ്കവെടിഞ്ഞിഹകാണാം ശങ്കരജടയിൽശശാങ്കകലപോലെ (11) (പ്രതീഹാരി പ്രവേശിച്ച്) പ്രതീഹാരി-മഹാരാജാവ് ജയിപ്പുതാക.
൧൧ *
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.