Jump to content

താൾ:Janakee parinayam 1900.pdf/195

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഏഴാമങ്കം ൧൮൭

ന്ദരനായ അദ്ദേഹത്തെ കാമിച്ച എന്റെ മോഹദ്രുമവും മുറിഞ്ഞുപോയി.വിശേഷിച്ചു നാസികയോടുകൂടീട്ടാണെന്നും ധരിച്ചുകൊൾക..പ്രകാശം)ഉണ്ണി! ആശ്വസിക്കു,ആശ്വസിക്കു,ഇനിമേൽ രാമനെ എങ്ങിനെ കാണ്മാൻ കഴിയും ശത്രുഘ്നൻ--(ആഗ്രഹത്തോടും വ്യസനത്തോടും കൂടി) കണ്ടാൽ ശാരദചന്ദ്രനൊത്തമുഖവുംരാജീവപത്രങ്ങൾപോൽനീണ്ടുള്ളീക്ഷണയുഗ്മവും മരതകത്തൂണൊത്തബാഹുക്കളുംതണ്ടാർമാനിനിപത്മസമമാം ജ്യേഷ്ഠന്റെ തൃപ്പാദവുംകണ്ടീടാനിഹഭാഗ്യമില്ലിനിയിനിക്കെന്നാര്യനില്ലായ്കയാൽ (23) (എന്ന് മോഹിക്കുന്നു) ശൂർപ്പണഖ-- ആത്മഗതം ) ഞാനതെല്ലാം കണ്ടിട്ടും എന്റെ ആഗ്രഹത്തെ സഫലമാക്കുവാൻ കഴിഞ്ഞില്ല.(പ്രകാശം) ഉണ്ണി! ശത്രുഘ്ന! ആശ്വസിക്കു,ആശ്വസിക്കു.ഇദ്ദേഹത്തെയുംആശ്വസിപ്പിക്കു.അനന്തരം ഈ ദുഃഖശാന്തിക്കുള്ള ഉപായത്തെ ആലോചിക്കുക.

ഭരതൻ-- (ആശ്വസിച്ച്) നീരാജ്യം കാത്തുകൊള്ളെൻമിതിയടികളെമു ന്നിട്ടുതാതാജ്ഞയാൽചെ-

ന്നീരേഴാണ്ടങ്ങരണ്യേമരുവിധരണിയെ പ്പിന്നെനിൻപ്രീതയേഞാൻ

പാരംരക്ഷിപ്പനെന്നെന്നെയുമഴകൊടുലാ- ളിച്ചുചെന്നുള്ളൊരാര്യൻ

പോരുന്നില്ലെങ്കിലിപ്പോൾവ്യസനമിതുസഹി ക്കുന്നതിന്നെങ്ങിനേ ഞാൻ (24) അതിനാൽ ഞാനിപ്പോൾ അഗ്നിപ്രവേശം ചെയ്യുന്നുണ്ട്.

ശത്രുഘ്നൻ--(ആശ്വസിച്ച്) പിന്നെ മറ്റുള്ളവന്റെ വ്യസനത്തിന്ന് പ്രതിക്രിയ വേറെയെന്താണ്. (ഭരതനെ നോക്കി കൈ കൂപ്പിക്കൊണ്ട്)

ജ്യേഷ്ഠൻരാമൻജ്യേഷ്ഠസൗമിത്രിയെത്താൻ

കൂട്ടിക്കൊണ്ടങ്ങാവിധം പോയപോലെ

പെട്ടന്നഗ്നൌചാടുവാനോർത്തിരിക്കും

ജ്യേഷ്ഠൻകൂട്ടിക്കൊണ്ടുപോകേണമെന്നെ (25)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Janakee_parinayam_1900.pdf/195&oldid=161362" എന്ന താളിൽനിന്ന് ശേഖരിച്ചത്