താൾ:Janakee parinayam 1900.pdf/194

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൮൬ ജാനകീപരിണയം


ശൂർപ്പണഖ--ഈശത്രുഘ്നൻ ചോദിച്ചപ്പോൾ നിങ്ങളുടെ സംബന്ധം അറിവില്ലായ്കയാൽ ശംകുകർണ്ണി എന്നോടു പറഞ്ഞതിനെ ഞാനും നിങ്ങളോടു പറഞ്ഞു പോയി.

ശത്രുഘ്നൻ-- സീതാ ദേവിയുടെ വൃത്താന്തമെന്താണ്?

ശൂർപ്പണഖ--ഞാനെന്തു പറയേണ്ടു. കട്ടിന്മേമ്മനീകളിക്കുസഖിയായ് വാഴ്കെന്നുരാത്രീഞ്ചരൻ കട്ടിട്ടങ്ങുനിരുദ്ധയാമവളെനിർബന്ധിച്ചുവാഴുംവിധൌ മട്ടോലുംമൊഴിരാമലക്ഷ്മണവധംപെട്ടന്നുകേട്ടാളുടൻ കെട്ടിത്തൂങ്ങിയഹോസ്വജീവനെജവംമോചിച്ചുദുഃഖത്തെയും

ശത്രുഘ്നൻ-- വ്യസനത്തോടുകൂടി )അയ്യൊ ഇതെന്താണ് വന്നു കൂടിയത്. കാട്ടിൽ പോകുവതിന്നുജാനകി!മരത്തോൽനീയെടുത്തഗ്രജൻ കാട്ടിത്തന്നതുപോലുടുത്തതിനെമുൻകണ്ടല്ലൽപൂണ്ടമ്മമാർ പെട്ടന്നങ്ങിനെമോഹമാർന്നിതവർകേട്ടാലിന്നുനീഖിന്നയായ് കെട്ടിത്തൂങ്ങിമരിച്ചവാർത്തയെസഹിച്ചീടുന്നു മാലെങ്ങിനെ (20)

ഭരതൻ-- ആര്യെ ജാനകി!ഭവതി കൃതാർത്ഥയായി. എന്തുകൊണ്ടെന്നാൽ ഭവതി കാലോചിതമായ പ്രവർത്തിയെത്തന്നെ ആചരിച്ചു. എന്നാൽ ഞാനിപ്പോൾ ചെയ്യേണ്ടതെന്താണെന്ന് അറിയുന്നില്ല.

ശത്രുഘ്നൻ-- ചെന്നടലിൽശത്രുവെ നാം കൊന്നുടനെ വൈരശാന്തിയെ വരുത്താം

ശൂർപ്പണഖ--ആത്മഗതം ഇതു മുമ്പേ തന്നെ കഴിഞ്ഞിരിക്കുന്നു പ്രകാശം നന്നല്ലീവഴിനിങ്ങൾ-

 	ക്കിന്നുതുണപ്പാനുമാരുമില്ലെല്ലൊ					(21)	

ഭരതൻ--അഹോ ! കഷ്ടം!കഷ്ടം!

കല്പംപോലൊരുമാത്രയങ്ങിനെപതിന്നാലാണ്ടുഞാമ്പോക്കിനേൻ കെൽപ്പുള്ളഗ്രജനിങ്ങരണ്യമതിൽനിന്നെത്തേണ്ടനാളിന്നുതാൻ തൽപ്പാദാംബുജമിന്നു കാണ്മതിനിനിയ്ക്കുണ്ടാംമഹാഭാഗ്യമെ ന്നുൾപൂവിൽകൊതിയുള്ളൊരെന്നുടെ മഹാമോഹദ്രുമംഭഗ്നമായ് (എന്നു മോഹിക്കുന്നു)

ശൂർപ്പണഖ--ആത്മഗതം ഹേ ഭരത! അങ്ങയുടെ മാത്രമല്ല സു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Janakee_parinayam_1900.pdf/194&oldid=161361" എന്ന താളിൽനിന്ന് ശേഖരിച്ചത്