൧൮൮ ജാനകീപരിണയം
ശൂർപ്പണഖ-- (സന്തോഷത്തോടുകൂടി) [ആത്മഗതം] ഇതിനായിട്ടാണല്ലോ ഈ പണി [പ്രകാശം]ഉണ്ണി ഭരത അങ്ങയുടെ നിശ്ചയം നന്നായിരിക്കുന്നു.ഉണ്ണി ശത്രുഘ്ന! അങ്ങും പ്രതിക്രിയ ആലോചിച്ചതു നല്ലതു തന്നെ.ഞാനും തപസ്സു ചെയ് വാൻ പോകുന്നില്ല എന്നാൽ ഹാ കഷ്ടമർക്കതനയാദികൾചത്തമൂലം ശോകം സഹിപ്പതിനിനിക്കുമഹാപ്രയാസം വൈകാതെ ഞാനുമതുകൊണ്ടനലേ പതിപ്പാൻ പോകുന്ന നിങ്ങളുടെ കൂടെ വരുന്നു നൂനം (26)
ഭരതൻ--അയ്യോ! ഉണ്ണി ലക്ഷ്മണ! അന്നാര്യഹൃത്തനുസരിച്ചേ ക്ഷമിച്ചു ഹൃദി താതപ്രവൃത്തിയെബലാ - ലെന്നംബതന്നെയഥബന്ധിച്ചതില്ലുടന കറ്റീലമന്ഥരയെനീ ചെന്നുവനേപുരിയിൽനിന്നാര്യനൊത്തടലിൽ നിന്നുമ്പ്രകോൻപുരിയിലും
ചെന്നാര്യഭക്തിയതുകാണിക്കുനീ സുകൃതി തന്നേമഹാജളനഹം (27)
ഉണ്ണി ശത്രുഘ്ന! മുന്നംസന്തതിയറ്റമാനവകുലം സന്താനസമ്പത്തിനെ തന്നിട്ടമ്പിനൊടൃശ്യശൃംഗമുനിതാനേവംവളർത്തീടിനാൻ അയ്യോ!ഭാഗ്യഹീനനായ ഞാനെന്തു പറയട്ടെ. എന്നാലഗ്രജർമൂന്നുപേർവിധിവശാൽപോയാൻ ചതുർത്ഥൻഭവാ- ന്തന്നേവാണുവരുത്തണംപിതൃജനപ്രീതിംനിവാപാംബുവാൽ ശൂർപ്പണഖ-ആത്മഗതം ശത്രുഘ്നൻ ജീവിച്ചിരുന്നേക്കുമോ. കഷ്ടം എന്റെ ആഗ്രഹം അർദ്ധം മാത്രമേഫലിക്കയുള്ളു.പ്രകാശം ഉണ്ണി ഭരത! അങ്ങേക്കുള്ളതുപോലെതന്നെ ശത്രുഘ്നനും വളരെ വ്യസനമുണ്ട്.അതിനാൽ അങ്ങയുടെ ഈകൽപ്പന പ്രയോജനമില്ലാത്തതാണെന്നു ഞാൻ വിചാരിക്കുന്നു. ശത്രുഘ്നൻ-- (കണ്ണീരോടുകൂടി)
അതിയായ് പ്രിയപുത്രരാം ഭവാന്മാർ
ഗതരായാൽ കരയും പിതൃക്കളെല്ലാം
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.