താൾ:Jaimini Aswamadham Kilippattul 1921.pdf/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

5

മുഖവുര
  ഗേവൽ പ്രസാദത്തിന്നു കാരണമായത് ഭക്തിതന്നെ
യാകുന്നുവെന്ന് ഭാഗവതാദി പുരാണങ്ങളിൽ പലവിധത്തി
ലും നല്ലവണ്ണംസ്ഥാപിച്ചിട്ടുള്ളതാണല്ലോ. അങ്ങിനെയുള്ള
ഭക്തിസിദ്ധിച്ച മഹാന്മാരുടെ പലവിധമായ മഹാത്മ്യങ്ങ
ളും സാക്ഷാൽ പരമാത്മാവായി പരബ്രഹ്മസ്വരൂപിയായി
പരമേശ്വരനായ ശ്രീകൃഷ്ണഭഗവാൻ ലീലയാലേ അവർക്കു
പലവിധത്തിലും സ്വാധീനനായി ഭവിയ്ക്കുന്നു എന്ന സംഗതി
യും"ജൈമിനീയാശ്വമേധ"ത്തിൽ നല്ലവണ്ണം പ്രകാശിക്കു
ന്നതുകൊണ്ട് ഈ ഗ്രന്ഥത്തെ ഭാഷപ്പെടുത്തുവാൻ കവി
ആലോചിച്ചത് എത്രയും ഉചിതമായിരിക്കുന്നുവെന്ന് ഞാ
ൻ വിചാരിക്കുന്നു.
   ഈ പരിഭാഷയിൽ നല്ലവണ്ണം ശീലിയ്ക്കുന്നവർക്കു ഭ
ഗവൽഭക്തി താനറിയാതെ തന്നെ വന്നുകൂടുന്നതാകയാൽ
കവിയുടെ ഈ ഉദ്യമം ഏറ്റവും പരോപകാരപ്രദമായി
ത്തീരുന്നതാകുന്നു. എന്നാൽ മഹദാദി ത്വങ്ങളുടെയും മ
റ്റു ദുരൂഹങ്ങളായ പലവകയുടെയും സ്വഭാവങ്ങളെപ്പറ്റി
വർണ്ണിച്ച് ഈഗ്രന്ഥം അതിദുർവ്വിഗാഹമായിത്തീർന്നിട്ടുള്ള ത
ല്ലാത്തതുകൊണ്ട് ലൌകികന്മാരായ എല്ലാവർക്കും കൂടി ഇതി
ലിറങ്ങി അനായാസേന രസിക്കാവുന്നതാകയൽ ഇതി
ന്റെ പ്രചാരത്തിന് ആയാസമുണ്ടാവുന്നതല്ല.
  ഇനി കവിതാഗുണദോഷങ്ങളേക്കുറിച്ച് വായനക്കാർ
ക്ക് രുചിജനിപ്പിക്കുന്നതിന്നു മാത്രം താഴെ പറയുംപ്രകാ
രം പ്രസ്താപിക്കുന്നു.
   വെണ്മണി അച്ഛൻ നമ്പൂതിരിയുടെയും, മഹൻ ന
മ്പൂതിരിയുടേയും അടുക്കൽ ഈ കവി ഞാൻ തുടങ്ങി ചില












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/5&oldid=161306" എന്ന താളിൽനിന്ന് ശേഖരിച്ചത്