താൾ:Jaimini Aswamadham Kilippattul 1921.pdf/414

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

408 അശ്വമേധം

തൽപ്രയത്നംചെയ്കവേണമെന്നല്ലയോ
സൽപ്രബോധംപൂണ്ടനിങ്ങൾക്കുമാശയം
എന്നിവണ്ണംനൃപപ്രോക്തംചെവിക്കുണ്ടു
നന്നുനന്നെന്നമാത്യാദികളേവരും
സമ്മതംപൂണ്ടുണർത്തിച്ചാരനന്തരം
ധർമ്മസത്യവൃതൻധാത്രിവലാന്തകൻ
സമ്പ്രീതചിത്തനായിതെറ്റന്നുമറ്റുള്ള
തൻഭ്രാതൃമിത്രഭൂപാലാദിപൂർവകം
വില്ലാളിവീരർസേനാധിപന്മാരിവ
രെല്ലാവരേയുംവരുത്തിച്ചുസാദരം
ഗംഭീരവാക്കുകൊണ്ടേവമോതീടിനാൻ
വമ്പേറിടുംമന്ത്രിപുത്രാദിവീരരേ
വാട്ടമറ്റുള്ളോരുനിങ്ങളീവാർത്തയെ
കേട്ടതില്ലേകേളിയേറുംമഹാരഥൻ
ധർമ്മജന്മാവിന്റെസോദരൻപ്രത്യർത്തി
മർമ്മസംഭേദനൻവീരനാമർജ്ജുനൻ
നമ്മോടെതൃപ്പാൻവരുന്നുണ്ടുപോലത്ര
ദുർമോഹമാണതെന്നില്ലപാർത്താലിവൻ
ശ്രീകൃഷ്ണമൂർത്തിയെസൂതനാക്കിക്കൊണ്ടു
ലോകപ്രസിദ്ധരാംനൂറ്റുപേർതമ്മോടു
ചെമ്മെമുഴുത്തൊരുയുദ്ധംതുടരന്നവർ
തമ്മെഗുരുദ്രോഹഭീഷ്മാദിപൂർവകം
നിശ്ശേഷമാകുന്നവണ്ണംമുടിച്ചിട്ടു
വിശ്വേഷുകീർത്തിപരത്തിയവീർയ്യവാൻ
എന്നമൂലംനല്ലയുദ്ധമുണ്ടായിവരു
മിന്നതിന്നായിട്ടുനിങ്ങളെല്ലാവരും
തങ്ങൾതങ്ങൾക്കുള്ളസർവ്വസേനാവാഹ
നങ്ങൾനല്ലായുധവ്രാതങ്ങളെന്നിവ
നന്നായൊരുക്കിവാദ്യങ്ങളേയുംതൊഴി












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/414&oldid=161275" എന്ന താളിൽനിന്ന് ശേഖരിച്ചത്