കിളിപ്പാട്ട് 407
ബന്ധുക്കളെനിങ്ങൾചിന്തിയ്ക്കമാനസെ
ഒത്തുപോർചെയ്തുകിരീടിയെവെല്ലുകി
ലെത്തുവാനുണ്ടോരുലാഭംമഹത്തരം
ഭക്തിപ്രിയൻവാസുദേവൻദയാമയ
നത്തൽപ്പെടുന്നവർക്കാമയംതീർത്തുടൻ
ചിത്തപ്രസാദംകൊടുക്കുന്നതമ്പുരാ
നുൾതപ്തഭാവമോടിങ്ങെഴുന്നള്ളുമെ
തർക്കമില്ലപാർത്ഥനുള്ളദിക്കിൽസ്വയം
പുഷ്കരാക്ഷൻകൃഷ്ണനില്ലാതിരിയ്ക്കുമൊ
വൃദ്ധനായുള്ളഞാനിന്നേവരെയ്ക്കുമീ
പുത്തനായിട്ടുള്ളഗോവിന്ദമൂർത്തിയെ
ഒന്നുകണ്ടിട്ടില്ലകണ്ണുകൊണ്ടായതി
ന്നിന്നുഭാഗ്യംവന്നുവെന്നുതോന്നുന്നുമെ
എന്നമൂലംരണംചെയ്തുസംക്രന്ദന
നന്ദനൻതന്നെപ്പിടിച്ചുകാരാഗൃഹെ
മാനിച്ചിരുത്തേണമെന്നാലിവൻപരം
ദ്ധ്യാനിച്ചുചെയ്യുന്നസേവയാലപ്പൊഴെ
തത്സങ്കടംകളഞ്ഞീടവാനായിട്ടു
നിസ്സംശയംസുഹൃൽഭാവവുംകാണിച്ച
മണ്ടിക്കിതച്ചിങ്ങുകൊണ്ടൽവർണ്ണൻവരും
രണ്ടില്ലപക്ഷമീദേവനേയുംതദാ
വിട്ടയയ്ക്കാതെപിടിച്ചടക്കിക്കൊണ്ടു
കെട്ടിയിട്ടീടാമകത്തുതന്നെദൃഢം
ചിത്രശീലംതേടുമീമൂർത്തിയെപ്പിടി
ച്ചത്രവേഗാലടുക്കുന്നതിന്നാരുമെ
ഒട്ടുമെശക്തരാകില്ലാപരംപണി
പ്പെട്ടുതന്നെകൈക്കലാക്കുന്നതാകിലൊ
സർവ്വമാകുംജയംവന്നുചിന്തിയ്ക്കുകിൽ
ചൈവതിന്നില്ലമറ്റൊന്നുമെന്നാകയാൽ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.