കിളിപ്പാട്ട് 409
ച്ചൊന്നായ് പുറപ്പെട്ടുനമ്മോടുകൂടവെ
സന്നദ്ധറായ് നടന്നയോധനസ്ഥലേ
ചെന്നത്തിലെന്നിയെനേരേനിരക്കുവിൻ
ബ്രഹ്മസങ്കല്പംപോലുള്ള ഭേദ്യമാം
നമ്മുടെശാസനംപോലെനടക്കുവിൻ
പറ്റിയില്ലിന്നെവനെങ്കിലുംതെല്ലൊന്നു
തെറ്റിയെന്നാലവൻതന്നെപ്പിടിച്ചുടൻ
നിർണ്ണയംനിഗ്രഹിപ്പൻഞാൻതിളയ്ക്കുന്നൊ
രെണ്ണയിൽതള്ളിയിട്ടെന്നറിഞ്ഞീടുവാൻ
നിഷ്കൃപംതത്രമെചിത്തമെന്നിങ്ങനെ
നിഷ്കളങ്കംചെയ്തനിശ്ചയംകേൾക്കയാൽ
സത്യപ്രതിജ്ഞരാജപ്രഭോസാമ്പ്രതം
കൃത്യപ്രബോധിയാകുംഭവാനിങ്ങനെ
നിർണ്ണയംചെയ്തുകല്പിച്ചുകേൾപ്പിച്ചതിൻ
വണ്ണമീക്കാണുംജനങ്ങളെപ്പേരുമെ
തപ്പുകൂടാതെനടക്കുംപിഴച്ചിത്ര
കെല്പുകൂടുംശിക്ഷയേല്കുകില്ലാരുമെ
ഒത്തവണ്ണംജയിച്ചാലുംരണത്തിലെ
ന്നിത്തരംമെന്മേലുണർത്തിയെല്ലാവരും
വന്ദനംചെയ്തുനിന്നീടിനാരപ്പൊഴെ
മന്നവൻമാന്ന്യശീലൻമാരാളദ്ധ്വജൻ
ശ്ലാഘ്യനായിട്ടുള്ള ശംഖനേയുംലിഖി
താഖ്യനേയുംവരുത്തീടിനാനായവർ
വേദവേദാന്താദിനിശ്ശേഷശാസ്രാർത്ഥ
ബോധവാന്മാരാംപുരോഹിതബ്രാഹ്മണർ
സല്ക്കാരപൂർവ്വമീസത്തമമ്മാരോടു
തല്ക്കാവൃത്താന്തമെല്ലാമുണർത്തിനാൻ
ശത്രുവായെത്തുന്നവീരനാകുംപാണ്ഡു
പുത്രനോടാഹവംചെയ്തീടുവാനഹം
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.