കിളിപ്പാട്ട് 397
തറ്റുടുപ്പിച്ചുകൊണ്ടീടുവനപ്പൊഴെ
കള്ളംവെടിഞ്ഞുവെളക്കിൽസുഗന്ധമാ
മെള്ളണ്ണതന്നെപകർന്നുകത്തിയ്ക്കുവാ൯
ഒന്നുമേസമ്മതിയ്ക്കില്ലാബലാല്ക്കാര
മെന്നുമേറ്റംപറഞ്ഞീടുംദശാന്തരെ
ചിത്തദേശംകൊണ്ടുസന്തുഷ്ടനായൊരു
ശുദ്ധനാംവിപ്രനടങ്ങിമമപ്രിയെ
സ്വസ്ഥയായാലുംപ്രഭാതോദയേപരം
സ്വസ്തിയോടുംശ്രമംചെയ്കനീശോഭനേ
ഞാഞ്ചെന്നുനാളെക്ഷണിയ്ക്കുവ൯വിപ്രരെ
ചാഞ്ചല്യമില്ലെന്നുചൊല്ലിനാനപ്പൊഴെ
ചണ്ഡിതാനുംതന്റെഭത്താവുതന്നുടെ
സന്നിദാനംവിട്ടുപോന്നോരനന്തരം
വിദ്രുതംവിപ്രക്ഷണംനടത്തീടിനാ
ളത്രതന്നെയല്ലദാസീപുരസ്സരം
ശ്രദ്ധയോടുംഗോമയോദകംകോണ്ടാശു
ശുദ്ധമാക്കീടിനാൾപാകസ്ഥലാദിയെ
വയ്ക്കുവാനുംമറ്റുമുള്ളോരുപാത്രങ്ങ
ളൊക്കെവെതേച്ചുമോറികമിഴ്ത്തീടിനാൾ
നിദ്രയുംവിട്ടങ്ങുവേണ്ടുംപദാർത്ഥങ്ങ
ളത്രയുംനന്നായൊരുക്കിത്തുടങ്ങിനാൾ
മിത്രദേവോദയത്തിങ്കൽകുളിച്ചുവ
ന്നെത്രയുംസംശുദ്ധിയോടുംയഥാവിധി
പാകസ്ഥലംപൂക്കുതീയിട്ടുട൯വേണ്ട
പാകത്തിലോരോകറിയ്ക്കുള്ളസാധനം
ഖണ്ഡനംചെയ്തങ്ങുവക്കയുംചട്ടറ്റ
തണ്ഡുലംചെന്നിങ്ങെടുക്കയുമങ്ങിനെ
കെല്പുകൂടുംശ്രമംകൈക്കൊണ്ടുകേടുറ്റ
വയ്പുതുടങ്ങിനാളുച്ചയ്ക്കുമുന്നമെ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.