താൾ:Jaimini Aswamadham Kilippattul 1921.pdf/402

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

396 അശ്വമേധം
എന്നുവേണ്ടാപിത്രശ്രാർദ്ധയോജ്യങ്ങളാ
കുന്നവസ്തുളെല്ലാമിങ്ങൊരുക്കിഞാൻ
മണ്ഡകംപായസംമോദകംഫേനികാ
മണ്ഡലംമുക്താപദാതമാമോദനം
എണ്ണംവിടുംതെമനോപദംശങ്ങളീ
വണ്ണംമനോമോദനങ്ങളായുള്ളവ
ശുദ്ധങ്ങളാക്കിയെള്ളോളവും
വിത്തംകലങ്ങാതൊരുക്കിയഥാവിധി
വസ്ത്രഗോദാനപ്രദക്ഷിണായുക്തമാ
യത്രകാലേഭവാനെക്കൊണ്ടുകേവലം
ശ്രദ്ധയോടുംശ്രാർദ്ധകർമ്മംകഴിപ്പിപ്പ
നിത്ഥനോതീടുന്നപത്നീമുഖാംബുജേ
ദ്രഷ്ടിരണ്ടുംസമർപ്പിച്ചിട്ടുപിന്നെയും
തുഷ്ടിതേടുംമുനിചൊല്ലിനാനെങ്കിലോ
വെക്കംബലാല്ക്കാരമായക്കഴിയ്ക്കവ
നിക്കർമ്മമത്രഞാനേവമത്രെഹിതം
എന്നല്ലനീലവസ്ത്രംഞാനുടുക്കുവൻ
നന്നല്ലിതെന്നുനീലംഘിയ്ക്കവേണ്ടടൊ
ചണ്ടികേൾക്കണംശ്രാർദ്ധകാലേനല്ല
പുണ്യവാന്മാരുടെമുമ്പിൽനീയങ്ങിനെ
വെക്കംകൊളത്തിവച്ചീടുംവെളക്കതി
ലൊക്കുന്നവണ്ണംവിളക്കമുണ്ടാകുവാൻ
ദുർഗ്ഗന്ധദുഷ്ഠമായ്ക്കണ്ടീടുമെണ്ണയെ
തർക്കംവെടഞ്ഞുപകർന്നീടുവാൻദ്രഢം
ചണ്ഡിയുംചൊല്ലിനാളയ്യൊമഹാമോറ്റ
മെണ്ണിയേവംകഥിയ്ക്കേണ്ടാവ്രഥാഫലക
വ്യത്യസ്തമായിതിലൊന്നുംനടത്തില്ല
സത്യംദ്വജോത്തംസചണ്ഡിയായുള്ളഞാൻ
തെറ്റുകൂടാതെവെളുത്താസ്ത്രംകൊണ്ടു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/402&oldid=161263" എന്ന താളിൽനിന്ന് ശേഖരിച്ചത്