അശ്വമേധം 398
സ്നിഗ്ദ്ധമാംപായസംമാനസംചേരുന്ന
ഭക്തംപലകറിവർഗ്ഗംമനോഹരം
സിദ്ധങ്ങളാകുംഗുളോപദംശാദിക
ളിത്ഥംസമസ്തംചമച്ചുവച്ചങ്ങിനെ
ശർക്കരാപക്ക്വംഘൃതംദധിയെന്നിവ
യൊക്കെയുംചന്ദനംദർഭാതിലാദിയും
നിഷ്കളങ്കംതാനൊരുക്കിനിന്നീടിനാ
ളുല്ക്കലർന്നീടുംപ്രമോദമോടപ്പൊഴെ
സമ്മജ്ജനംചെയ്തുവന്നഗൃഹസ്ഥനും
നൈർമല്യലക്ഷണംതേടുംദ്വിജേന്ദ്രരെ
സാദരംവേണ്ടുംപ്രകാരംവസിപ്പിച്ച
പാദസംക്ഷാളനംചെയ്തോരനന്തരം
വിത്രസ്തഭാവംവെടിഞ്ഞുവിചിത്രമാം
വ്യത്യസ്തഭാഷണംചെയ്തുപതുക്കവെ
കമ്പംവരാതെവശീകരിച്ചുള്ളോരു
തമ്പത്നിയെകൊണ്ടുവൈദികശ്രേഷ്ഠരെ
നന്നായ് വസിപ്പിച്ചതൃപ്തിയാകുംവണ്ണ
മന്നാദിവസ്തുക്കളെല്ലാംവിളമ്പിച്ച
ഭക്ഷണംചെയ്യിച്ചവർക്കർത്ഥവസ്ത്രാദി
ദക്ഷിണാകർമ്മവുംചെയ്തുയഥാവിധി
തമ്പിതൃശ്രാർദ്ധമേവംസിദ്ധമായതിൽ
ജൃംഭിതപ്രീതിയോടൊത്തൊരുദ്ദാലക൯
മറ്റുംപല൪ക്കുമന്നംകൊടുപ്പിച്ചതൽ
കൊറ്റുംകഴിച്ചുതെളിഞ്ഞുതന്മാനസേ
ചണ്ഡികാസൽഗുണംചിന്തിച്ചുവിസ്മയി
ച്ചെണ്ണിനാനേവമല്പംകഴിഞ്ഞപ്പൊഴെ
ശുദ്ധമായീടുമീശ്രാർദ്ധപിണ്ഡംവഹി
ച്ചത്തമേകൊണ്ടങ്ങുചെന്നുനീയങ്ങനെ
ജഹ്നുജാതോയത്തിലിട്ടിങ്ങുപോന്നാലു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.