താൾ:Jaimini Aswamadham Kilippattul 1921.pdf/391

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് 385 <poem>

                                                            വേലയെന്നായികയ്ക്കിന്നെടുത്തീടിവാൻ 
                                                            മേലയെന്നുള്ളകാരുണ്യംനിമിത്തമാ
                                                            ക്കീലായൊന്നിന്നുമാത്തന്ന്വിയാംചണ്ഡിയെ
                                                            താന്തന്നെയാഗ്നിഹോത്രാദിശുശ്രുഷയെ
                                                            താന്തനാകാനുഷ്ടിച്ചിരുന്നീടിനാൻ 
                                                            ഒട്ടുനാളേവംകഴിഞ്ഞതിൽപ്രൊഢയാ
                                                            യിട്ടുകാണായ് വണ്ഡിയോടമ്മുനി
                                                            പത്നിനീനന്ദിയോടിന്നിനിച്ചെയ്യേണ
                                                            മഗ്നിശുശൂഷയെയെന്നാൽ നിനക്കുടൻ
                                                             നല്ലപുത്രന്മാ൪പിറക്കുമെന്നിങ്ങിനെ   
                                                            ചൊല്ലിനാനീവാക്കുകേട്ടുകയർത്തവൾ
                                                            കണ്ണുരണ്ടുംചുവപ്പിച്ചുചൊല്ലീടിനാ
                                                            ളിന്നുഞാൻചെയ്യകില്ലഗ്നിശുശ്രുഷയ
                                                            പുത്രകന്മാരാലിനിയ്ക്കല്ലകാർയ്യമെ       
                                                            ന്നിത്രകേട്ടപ്പോളടങ്ങീമുനീശ്വരൻ
                                                            നന്ദിയോടുംപാർത്തുപിന്നെയൊരിയ്ക്കലാ
                                                            തന്ന്വിയോടെൻചണ്ഡിയെൻചൊല്ലുകേട്ടുനീ
                                                            മന്ദയാകാതിങ്ങെടുത്തീടുകാക്കിണ്ടി
                                                            യെന്നുയാചിയ്ക്കുയാലപ്പൊഴാക്കിണ്ടിയെ 
                                                            രണ്ടുകൈകൊണ്ടുമെടുത്തുയർത്തീട്ടൊരു
                                                            തൊണ്ടുപോലെകീഴടിച്ചുടച്ചാളവാം
                                                            എന്തിതെന്നത്ഭുതംപൂണ്ടൊരുദ്ദാലക
                                                            നന്തികെനില്ക്കുന്നചണ്ഡിയെവീക്ഷിച്ചു
                                                            ചൊന്നാനനന്തരംശോഭനെചെയ്കനീ      
                                                            യന്നാദിപാകമെന്നായതുഭകട്ടവൾ
                                                            സന്നാഹാമുൾക്കൊണ്ടുപാകശാലാന്തരെ
                                                            ചൊന്നാശുവയ്ക്കന്നപാത്രങ്ങളാകവെ
                                                            തച്ചുപൊട്ടിച്ചിങ്ങുവന്നുചൊല്ലീടിനാൾ 
                                                            വച്ചുനല്കീടുന്നതല്ലഞാനെന്നുമെ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/391&oldid=161252" എന്ന താളിൽനിന്ന് ശേഖരിച്ചത്