താൾ:Jaimini Aswamadham Kilippattul 1921.pdf/367

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് 361 <poem> ന്നുണ്മയിൽചൊല്ലാമിതാക്കൊഴിയ്ക്കാവതും ദുസ്തരഹന്തമേദുർയ്യോഗസാഗര മിത്തരംമറ്റൊരുത്തർക്കമുണ്ടായ് വരാ വല്ലെങ്കിലുംഞാൻമരിയ്ക്കുന്നതുണ്ടിനി ത്തെല്ലെങ്കിലുംകാർയ്യമില്ലജീവിച്ചിട്ടു ദുഃഖവുംപുണ്ടിരിയ്ക്കില്ലഞാനെന്നേവ മുൾക്കനംവിട്ടുചൊല്ലുന്നവാക്യങ്ങളെ സ്നാനത്തിനായ് വന്നസത്തമന്മാർതട സ്ഥാനത്തിലുള്ളവർകേട്ടുകോപിച്ചുടൻ ഖേദിച്ചുചൊല്ലിനാർകഷ്ടമെന്തിങ്ങിനെ രോദിച്ചനിയ്യുരയ്ക്കുന്നുദൂരാത്മികെ ബോധമില്ലേതുംനിനക്കീജലംസർവ്വ പാതകംപോക്കുന്നതെന്നമോഹത്തിനാൽ കേൾക്കഗംഗാസക്രമ്മാർജനംകൊണ്ടാശു മാർഗ്ഗമുണ്ടാക്കീമഹാപാപിലോകവം പാകത്തിലെത്തിവാഴുന്നൂമഹാവിഷ്ണു ലോകത്തിലെത്രയുംശുദ്ധമായങ്ങിനെ ഗംഗേതിചൊല്ലുംനരൻനാരകങ്ങളി ലങ്ങേതിലുംപതിയ്ക്കില്ലെന്നുനിർണ്ണയം ഏവമേറ്റംപറഞ്ഞിട്ടുംഫലിച്ചീല ഭാവഭേദംഭവിച്ചീലവൾക്കേതുമേ ദേവിതാൻപിന്നെയുംഗംഗയെനിന്ദിച്ചു മേവിനാളന്നേരമാരാൽനിറഞ്ഞവർ ബ്രഹ്മദേവർഷിമുഖ്യന്മാർവിഷാദിച്ച വെണ്മയേറുംമനസ്സാലെനടുങ്ങിനാർ എന്തിവൾചൊല്ലുന്നതാശ്ചർയ്യമാരിവ ളന്തികേകാണുമ്പോളാർയ്യയെന്നായ് വരും സ്വർന്നദീസംഗമംപാപമെന്നല്ലയോ ചൊന്നതീവണ്ണംവ്യഥൈവചൊല്ലീടുമോ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/367&oldid=161228" എന്ന താളിൽനിന്ന് ശേഖരിച്ചത്