താൾ:Jaimini Aswamadham Kilippattul 1921.pdf/366

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

360 അശ്വമേധം <poem> ഹന്തമാലോകരെനിങ്ങൾകാണ്മിൻമഹാ നന്തപാപങ്ങൾക്കുപാത്രമാമീനദീ എന്നിടംകാലിലീക്കല്ലോലമാലയാം തന്നുടെകൈവല്ലികൊണ്ടുതല്ലീടിനാൾ ദുഷ്ടയായുളളിവൾകഷ്ടമേവംബലാൽ തൊട്ടമൂലംഗതികെട്ടഞാനിപ്പൊഴെ പുഷ്ടപാപങ്ങൾക്കുപാത്രമായീപരി പ്ളുഷ്ടമെന്നുളളംപൊറുക്കാവതല്ലമേ പാർക്കാവതല്ലിതിൻനിഷ് കൃതിചെയ്യുവാ നാർക്കാണതിന്നതെന്നുളളബോധംഭവീ പുണ്യതീർത്ഥങ്ങളിൽചെന്നുകളിയ്ക്കയൊ ചണ്ഡമായീടുംതപംചെയ്തിരിയ്ക്കയോ പുണ്ഡരീകേക്ഷണൻതൻതിരുനാമങ്ങ ളെണ്ണമില്ലാതെജപിച്ചുസേവിയ്ക്കയോ എന്തുചെയ്യേണ്ടുഞാനെങ്ങോട്ടുപോകുമീ യെന്തുണയ്ക്കേതൊരാളേതുമാമല്ലമേ വിണ്ണിൽനിന്നിങ്ങിനെവീണുപാപംകൊണ്ടു മന്നിൽവാഴുന്നവൾക്കുളേളാരതിക്രമം നെഞ്ചകത്തൊട്ടുമോർത്തീടാതുപാന്തികെ സഞ്ചരിച്ചേനതുമൂലംശിവശിവ താപത്തിനെത്രയുംഹേതുവായിട്ടുളേളാ രാപത്തിലായറിഞ്ഞില്ലീയുപദ്രവം ഒന്നുമേഞാൻപിഴച്ചീലിവൾക്കെന്നോടു വന്നവൈരത്തിന്നുബന്ധമെന്തീശ്വരാ മാരണംചെയ്യുന്നദുർജ്ജനത്തിന്നൊരു കാരണംവേണമോസജ്ജനോപദ്രവെ ഓരോവിധംപറഞ്ഞീടുന്നതെന്തിന്നു നേരോടുചിന്തിച്ചുനോക്കുന്നതാകിലോ മന്മൌലിലേഖനത്തിന്റെവിശേഷമെ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/366&oldid=161227" എന്ന താളിൽനിന്ന് ശേഖരിച്ചത്