താൾ:Jaimini Aswamadham Kilippattul 1921.pdf/345

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കിളിപ്പാട്ട് 339

സ്വൈരിയായ് വാഴുവാനാശയൊമാനസെ
നന്നല്ലിതിക്കണ്ടവാജിയെനല്കുമാ
റിന്നല്ലലുണ്ടായതെന്തഹോമന്നവ
പുത്രപൌത്രാമാതൃമിത്രബന്ധ്വാദിക
ളെത്രയുംപാരമുണ്ടല്ലൊഭവാനിഹ
വൻപടക്കൂട്ടവുംകോട്ടംവെടിഞ്ഞുണ്ടു
സംഭൃതംസംഖ്യാവിഹീനംമഹാധനം
ക്ഷത്രിയൻദുർവ്വാരവീർയ്യോജ്വലൻഭവാ
നിത്രയെല്ലാംപ്രഭാവംപൂണ്ടിരിയ്ക്കുവെ
ശത്രുവിത്രാസംമുഴുത്തുചെയ്തീടുമീ
ശസ്ത്രവിന്ന്യാസംപ്രശസ്തമല്ലേതുമെ
യുദ്ധത്തിനല്ലെമുതൃന്നുമുമ്പക്കണ്ട
ബുദ്ധിയ്ക്കിളക്കമുണ്ടായാലിളപ്പമാം
ധൈര്യഹീനൻഭവാനിന്നുവംശത്തിനും
ദുർയശസ്സുണ്ടാക്കുവാൻതുടങ്ങുന്നിതൊ
മർത്തൃലോകങ്ങളിൽകാണുന്നജീവിതം
നിത്യമെന്നൊഭവന്നിശ്ചിതംകുത്സിതം
എപ്പൊഴഴെന്നാലുംമരിയ്ക്കുംജനിച്ചവ
നിപ്പൊഴല്ലെന്നാകിലന്നൃക്ഷണത്തിലാം
എന്നറിഞ്ഞീടേണമന്നൃഥാവൃദ്ധനാ
 കന്നവൻന്തൃറുവർഷത്തോളമങ്ങിനെ
കെല്പുകയ്ക്കൊണ്ടിരുന്നീയുവോനായതി
ന്നപ്പുറംജീവിച്ചിരിയ്ക്കില്ലനിർണ്ണയം
എത്രയുംനിസ്സാരമായുള്ളൊരായുസ്സി
ലിത്രംലോഭംകൊൾവതജ്ഞാനലക്ഷണം
സ്വർഗ്ഗമുൾപൂകുമെയൂദ്ധേമരിപ്പവൻ
തക്ക്മുണ്ടൊഭവാനെന്തിനീസ്സാഹസം
ഏതെങ്കിലുംവിട്ടയയ്ക്കില്ലിതിന്നുഞാ
നാതങ്കഹീനംഭവാനീപരിശ്രമം












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/345&oldid=161206" എന്ന താളിൽനിന്ന് ശേഖരിച്ചത്