താൾ:Jaimini Aswamadham Kilippattul 1921.pdf/344

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

338 അശ്വമേധം

ശത്രുസംഹാരംവരുത്തുംമഹാശസ്ത
ശസ്ത്രസമ്പാദനംചെയ്തിരിക്കുന്നവൻ
ആക്രമിച്ചീമഹാശൂരനോടുള്ള പോ
രാഗ്രഹിയ്ക്കേണ്ടഭവാനിന്നുതെല്ലുമെ
സത്യസാഫല്യംവരുത്തുവാനായി ഞാ
നഭ്യചാപല്യംകലർന്നുചെന്നങ്ങിനെ
മിത്രഭാവംമറന്നാഹന്തപാർത്ഥനോ
ടുത്രമാത്രംരണംചെയ്തൊഴിഞ്ഞീടിനേൻ
എന്നിതെല്ലാംനിരൂപിച്ചെഴന്നേറ്റങ്ങു
ചെന്നിനിസന്ധിച്ചിടുന്നതെത്രെഗുണം
വഹ്നിവാക്യംകേട്ടുനീലദ്ധ്വജൻനൃപൻ
നന്നിതെന്നുണ്ടായസമ്മതംപൂണ്ടുടൻ
വർണ്ണനീയങ്ങളായുളള ദിവ്യങ്ങളാം
സ്വർണ്ണരത്നാദിവസ്തുക്കളെസ്സാദരം
ഭൃതൃലോകങ്ങളെക്കൊണ്ടെടുപ്പിച്ചതി
പ്രത്യയത്തോടഴിപ്പിച്ചഹംസത്തിനെ
മുന്നടത്തിത്താനുമൊപ്പംപുറപ്പെട്ടു
തന്നിടത്തിൽകണ്ടമാലോകർചൂഴവെ
ഗോപുരദ്വാരംകടന്നനേരംമഹാ
ന്നൂപുരദ്ധ്വാനംവളർത്തവൻതന്നുടെ
ഭാര്യയാം ജ്വാലാഭയപ്പെട്ടുമണ്ടിവ
ന്നാര്യയാമായവളഗ്രഭാഗംപുക്കു
നേരെതടുത്തങ്ങുനിന്നുചൊല്ലീടിനാ
ളാരേവമന്ന്യായമാചരിയ്ക്കുന്നതും
താരേശനിർമ്മലപ്രൌഢകീർത്തെസൂദി
താരേശമംകലർന്നത്രനീല്ക്കേണമെ
പ്രാണനാഥൻഭവാനെന്തിതിന്നിങ്ങിനെ
നാണമില്ലാതെപുറപ്പെട്ടതത്ഭുതം
വൈരിയെചെന്നുകണ്ടാശ്രയിച്ചെത്രയും












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/344&oldid=161205" എന്ന താളിൽനിന്ന് ശേഖരിച്ചത്