താൾ:Jaimini Aswamadham Kilippattul 1921.pdf/343

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കിളിപ്പാട്ട് 337

നന്നപേക്ഷിയ്ക്ക യാലേറ്റംകനിഞ്ഞവൻ
തന്നകാരുണ്യ ഭയംകൊണ്ടുജീവിച്ച
നിന്നുജീവിപ്പിച്ചുവെന്തസൈന്യാദിയെ
എണ്ണംതികച്ചങ്ങുനൽകിസ്തുതിച്ചിങ്ങു
ഭണ്ഡം വെടിഞ്ഞുപോന്നീടിനേനിങ്ങിനെ
തല്പരോഭാഗേപരാക്രമംകാട്ടുവാൻ
കെല്പുപോരാദൃഢംലോകത്രയത്തിനും
സത്ഭുജാവിക്രമംക്രടുംകിരീടിയ്ക്കു
ചില്പുമാനെല്ലോസഖാവുംസഹായവും
തത്വംകഥിയ്ക്കുവൻദുർവ്വാരമായുള്ള
സത്വംവഹിയ്ക്കുംമഹാരഥനർജ്ജുനൻ
വിഷ്ണുഭക്തന്മാരിലുത്തമൻവിശ്രുതൻ
ജിഷ്ണുപുത്രൻജഗജ്ജിഷ്ണുവീർയ്യോദ്ധതൻ
വൃത്രാരിമുമ്പായവിക്രമംതേടുന്ന
സത്രാശനന്മാരെവെന്നുനമ്മെക്കൊണ്ടു
ഖാണ്ഡവാരണ്യംദഹിപ്പിച്ചുശത്രുലോ
കാർണ്ണവംചാടിക്കടന്നവയ്മ്പുള്ളവൻ
ശ്രീഹന്തൃമദ്രുപചാരുചിഹ്നംകൊണ്ടു
മോഹനീയാവസ്ഥപൂണ്ടുള്ള കേതുവും
വാതവേഗങ്ങളായ് തുള്ളിമണ്ടുംശശി
ശ്വേതവാഹങ്ങളുംചേർന്നതേരുംതഥാ
ഗാണ്ഡീവമെന്നുംചൊല്ലുന്നകോണ്ഡേവും
കാണ്ഡാവസാനംവരാത്തതുണീരവും
ഭംഗമെത്താതുള്ളദിവ്യവസ്തുക്കൾഞാ
നങ്ങുമുന്നംകൊടുത്തുള്ളവപൂണ്ടവൻ
കൈലാസവാസിയായേറ്റംവിളങ്ങുന്ന
ശൈലാധിപാത്മജാവല്ലഭൻതന്നോടു
വിക്രമംകാണിച്ചുവിശ്വംവിറയ്ക്കുന്ന
വിഗ്രഹംചെയ്തുസന്തോഷംവളർത്തുടൻ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/343&oldid=161204" എന്ന താളിൽനിന്ന് ശേഖരിച്ചത്