താൾ:Jaimini Aswamadham Kilippattul 1921.pdf/346

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

340 അശ്വമേധം

ദൂരസ്ഥലേവിട്ടുപോരുചെയ്തീടുവാൻ
ധീരത്വമോടെപുറപ്പെട്ടുപോയുടൻ
പാർത്ഥനെക്ഷിപ്രംജയിച്ചുസൽകീർത്തിയെ
പാർത്തലംതന്നിൽപരത്തേണമല്ലെങ്കിൽ
പാർത്ഥനാലെമരിച്ചാശുവീര്യസ്സ്വർഗ്ഗ
മാർത്തനാകാതെകരസ്ഥമാക്കീടണം
എന്തിനിസ്സംശയിച്ചീടുന്നതങ്ങോട്ടു
പിന്തിരിയ്ക്കാമെന്നുപേർത്തുപേർത്തിങ്ങനെ
തൽകളത്രംചൊന്നവാക്കുകൾകേൾക്കയാ
ലുൾക്കളങ്കംവിട്ടനീല ദ്ധ്വജൻമുദാ
സമ്മതംതാനെന്നുസർവലോകത്തോടു
മുന്മദംകയ്ക്കൊണ്ടഹങ്കരിച്ചങ്ങിനെ
വിഷ്ടപംഞെട്ടുന്നവണ്ണംപടയ്ക്കുള്ള
വട്ടവുംകൂട്ടിപ്പുറപ്പെട്ടുസത്വരം
നഷ്ടശങ്കംചെന്നുപാർത്ഥസേനാഗണേ
നിഷ്ഠശാസ്ത്രങ്ങളെപ്പെയ്തടുത്തീടിനാൻ
വൃത്രാന്തകാത്മജൻവീര്യവാൻവിസ്മയി
ച്ചത്രാന്തരേചിന്തചെയ്താനിതെന്തഹോ
സ്നിഗ്ദ്ധാന്തരാഗനാംവഹ്നിദേവൻതന്റെ
സിദ്ധാന്തമൊന്നുംഫലിച്ചില്ലയെന്നതോ
സന്ധ്യർത്ഥമല്ലിവൻവന്നതിന്നാശയെ
സന്ത്യക്തസംശയംസംഗരംചെയ്താശു
എന്നെജ്ജയിപ്പതിന്നെത്രെവികല്പമി
ല്ലെന്നാലിവന്നേവമുള്ളഗർവ്വോദയം
മൽക്രൂരബണങ്ങൾകൊണ്ടുദൂരീകരി
ച്ചുൾക്ക്രുറുവിട്ടിവൻതന്നെഞാനിപ്പൊഴെ
ചൊൽക്കീഴിലാക്കുന്നതുണ്ടെന്നുകല്പ്പിച്ച
ചക്രീകരിച്ചതൻപാപത്തിലങ്ങിനെ
സംക്രന്ദനാദികൾനൽകിയിട്ടുള്ളസ്ത്ര












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/346&oldid=161207" എന്ന താളിൽനിന്ന് ശേഖരിച്ചത്