താൾ:Jaimini Aswamadham Kilippattul 1921.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

24

  അശ്വമേധം

ലിങ്ങുതെല്ലോളംബോധമുത്ഭവിയ്ക്കുവാൻവേണ്ട നമ്മുടെപിതാമഹൻതന്നോടുചോദിച്ചാലും സന്മുനീശ്വരൻമുദാശംസനംചെയ്തീടട്ടെ മാമുനീശ്വരൻപ്രസാദിച്ചരുൾചെയ്തീടിനാൻ കേൾക്കഭ്രപതേപൃത്രഗംഭീരൻഭീമൻ ദീർഘദർശിതാൻചൊന്നവാകൃമെത്രയുംശ്ലാല്യം ഭാഗ്യവാനല്ലോഭവാനെങ്കിലീയാഗത്തിന്നു യോഗ്യനാമശ്വംനിൽക്കുംദേശാദിവൃത്താന്തത്തെ കേവലംകുറഞ്ഞോന്നുവിസ്തരിച്ചോതീടുന്നു നീവൃകോദരൻവീരൻകേട്ടുബോധിച്ചീടട്ടെ ചൊല്ലെഴുംഭദ്രാവതീപത്തനേവിളങ്ങുന്നു ണ്ടല്ലലെന്നിയേഹയോത്തംസനെന്നറിഞ്ഞാലും തല്പുരീശ്വരൻയൌവനാശ്വനാമകൻനൃപ നല്പനല്ലവൻപത്തക്ഷൌഹണീസൈന്യാധിപൻ സത്തമൻമഹാവിഷ്ണുഭക്തനത്യന്തംശക്തൻ ചിത്തമന്ദത്വംകൂടാതിച്ചൊന്നവാജീന്ദ്രനെ ശ്രദ്ധയോടഹർന്നിശംലുബ്ധനായീടുന്നവ നർത്ഥമെന്നതുപോലെരക്ഷിച്ചുസൂക്ഷിയ്ക്കുന്നു തട്ടുന്നില്ലഹോകാറ്റുപോലുമങ്ങിവൻതങ്ക ലൊട്ടല്ലചെയ്തീടുന്നരക്ഷണംവിചക്ഷണം കുണ്ടത്വവമേറ്റീടാതീവാജിയെബലത്താലെ കൊണ്ടിങ്ങുപോന്നീടേണമാരതിന്നൊരുവീരൻ അദ്ധ്യായമൊന്നായല്ലോചിത്രമാംകഥാശേഷ മത്യായതാനന്ദേനചൊല്ലുവൻചുരുക്കാതെ

 ഇത്തരംവ്യാസോക്തമാംയൌവനാശ്വാശ്വാദന്തം

ചിത്തമോദനംകേട്ടുശിഷ്ടനാംയുധിഷ്ടിരൻ എന്തിതിന്നുപായമെന്നാലോചിച്ചീടുന്നേര

മന്തികെസഭാതലെനില്ക്കുന്നഭീമൻധീരൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/30&oldid=161158" എന്ന താളിൽനിന്ന് ശേഖരിച്ചത്