Jump to content

താൾ:Jaimini Aswamadham Kilippattul 1921.pdf/140

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

134 അശ്വമേധം
ജന്മസാഫല്യംവരുത്തീടുവാനിതിന്മീതേ നന്മയേറീടുംകൃത്യംമറ്റില്ലെന്നോതേണമോ ഇത്തരംഗ്രഹിയ്ക്കയാലേവരുംസുഖംകയ്ക്കൊ ണ്ടൊത്തരംഗമിയ്ക്കുവാനുദ്യമംതുടങ്ങിനാർ ശ്രദ്ധയാസുദേവനാത്മാലയംപ്രവേശിച്ചു വൃദ്ധയാംമാതാവിനെക്കൊണ്ടുകൈവണങ്ങിനാൻ സ്വസ്ഥനായ്മന്ദംപറഞ്ഞീടിനാനമ്മേനമു ക്കർത്ഥസിദ്ധിക്കായുള്ളോരിക്കാര്യംകേൾക്കേണമേ നമ്മുടെനൃപൻപ്രജാവത്സലൻപുണ്യംപൂണ്ട നിർമ്മലൻതനിയ്ക്കുള്ളസർവ്വമാംജനത്തോടും കർമ്മബന്ധനംനീക്കിച്ചിൽസുഖംനൽകീടുന്ന - ചിന്മയസ്വരൂപനാംവാസുദേവനെക്കാണ്മാൻ ഹസ്തിനാഗാരേധർമ്മപുത്രനാംനൃപൻചെയ്യു മദ്ധ്വരംകുറിച്ചുപോയീടുവാൻതുടങ്ങുന്നു ഒന്നിച്ചുചെന്നീടുവാനെന്നെയുംവിളിയ്ക്കുന്നു ണ്ടെന്നിത്രമാത്രംകേട്ടുലബ്ധയാമവൾചൊന്നാൾ എന്പുത്രശുദ്ധാത്മാവേനീപോകല്ലൊരിക്കലും വയ് മ്പുറ്റഭാവംകാണിച്ചെന്നെനീചതിയ്ക്കൊല്ലെ ജീവിച്ചുഞാനിങ്ങിരിയ്ക്കന്നനാളോരോന്നേവം ഭാവിച്ചുചൊല്ലുന്നതെന്തിന്നഹോനടക്കില്ല ഒത്തുമേവിത്തവ്യയാകർത്തവ്യമല്ലാചില വിട്ടുപോയെങ്കിൽസഹിയ്ക്കില്ലിനിയ്ക്കേതെങ്കിലും വിത്തഹാനിയെക്ക​ണ്ടുംകൊണ്ടുഞാനിരിയ്ക്കില്ല ചിത്തസന്താപംമുഴുത്തപ്പൊഴെമരിയ്ക്കുമേ ഖിന്നയാംജരൽഗവചൊന്നതെപ്പേരുംകേട്ടു പിന്നെയുംസുദേവനാമായവൻചൊല്ലീടിനാൻ ഹന്തനിർബ്ബന്ധംകൊള്ളാമമ്മയ്ക്കിതൊട്ടുംനന്ന ല്ലന്തരായംമേപുണ്യകർമ്മത്തിനുണ്ടാക്കൊല്ലേ

അർത്ഥദർവ്യയത്തിനല്ലദ്യമേസമുദ്യോഗ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/140&oldid=161084" എന്ന താളിൽനിന്ന് ശേഖരിച്ചത്