താൾ:Jaimini Aswamadham Kilippattul 1921.pdf/141

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

135 കിളിപ്പാട്ട്

മർത്ഥസമ്പത്തിന്നേവമത്തലങ്ങുണ്ടാകേണ്ടാ നിസ്വഭാവത്തെനിനച്ചിത്തരംകാണിയ്ക്കുന്ന ദുസ്വാഭാവത്തെവെടിഞ്ഞെന്നോടുകൂടിത്തന്നെ അമ്മസന്തോഷത്തോടുമങ്ങോട്ടുപോന്നീടേണ മംബുജാക്ഷനെക്കണ്ടുകുമ്പിട്ടുകൂപ്പീടേണം തണ്ടാർമാതിന്റെകാന്തൻതാനൊന്നുതൃക്കൺപാർത്താ ലുണ്ടാകുന്നതില്പരംമുഖ്യയാംസമ്പത്തില്ലാ ധർമ്മജാലയേതുടർന്നീടുമീയഞ്ജത്തിങ്കൽ ധർമ്മരക്ഷണംചെയ്തുകൊള്ളുവാനായിസ്വയം കൽമഷാപഹൻകാരുണ്യാഖ്യാപീയൂഷാവഹൻ കണ്മനോഹരൻചിദാനന്ദവിഗ്രഹൻകൃഷ്ണൻ സങ്കർഷണോപേതനായങ്ങിനെമഹാലോക സംഘങ്ങളോടുംവിളങ്ങുന്നവിസ്മയംകാണ്മാൻ ജന്മസഞ്ചിതങ്ങളാംപുണ്യങ്ങൾകൂടാതുള്ളോ രന്മനുഷ്യന്മാരാരുംപാത്രങ്ങളാകുന്നില്ലാ ഗംഗയാംഭാഗീരഥീദേവിയുംവിശേഷിച്ചു ണ്ടങ്ങണഞ്ഞീടാതടങ്ങുന്നവൻമഹാപാപീ വിപ്രതാപസന്മാരുംക്ഷത്രാദിവർണ്ണങ്ങളു മപ്രദേശത്തിൽകൃഷ്ണസേവാർത്ഥംകൂടുന്നവർ എത്രപേർസുഭക്തന്മാരെണ്ണമില്ലവർക്കമ്മേ തത്രചെന്നെത്തീടേണമിജ്ജനങ്ങളുംചെമ്മേ സമ്മതിച്ചതിന്നൊരുങ്ങീടേണമെന്നിങ്ങിനെ തന്മകൻചൊല്ലുംവാക്യംകേട്ടുദുർഭാവത്തോടെ വൃദ്ധയുംചൊന്നാൾചൊല്ലീടൊല്ലനീയേവംപരം വ്യർത്ഥമീയത്നംപുത്ര!പോരികില്ലഞാൻകൂടെ ധർമ്മമെന്തതുംതഥാദൈവവുംപണ്ടേതെല്ലു മെന്മനസ്സിങ്കൽകടന്നിട്ടില്ലകേട്ടിട്ടല്ലാ എന്നുടേപിതാവുമെന്നല്ലഭർത്താവുംധർമ്മ മൊന്നുമേചെയ്തിട്ടില്ലാതിട്ടമെന്നറിഞ്ഞാലും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/141&oldid=161085" എന്ന താളിൽനിന്ന് ശേഖരിച്ചത്