താൾ:Jaimini Aswamadham Kilippattul 1921.pdf/139

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

133 കിളിപ്പാട്ട്
ചേരണംപുറപ്പെട്ടുകൊണ്ടാലുംമടിക്കാതെ മറ്റുമുണ്ടെല്ലോപലർവിത്തസമ്പന്നന്മാരാ യുറ്റുഞാൻചൊല്ലുംകൃത്യമുത്തമംചെയ്തീടുവാൻ നിർഗ്ഗമപ്പിച്ചീടേണമക്കൂട്ടരേയുംഭവാ നർഘമില്ലാതെവരുംസൗഖ്യമാവശ്യംതന്നെ ശസ്തമീനൃപപ്രോക്തംപുണ്യമെന്നുറച്ചിട്ടു ശുദ്ധനാംസുദേവനുംസമ്മതിച്ചുണർത്തിനാൻ ധർമ്മതല്പരൻഭവാൻകല്പിച്ചകാര്യംപുണ്യം സമ്മതംഞങ്ങൾക്കെന്നുസഭ്യന്മാരെല്ലാവരും ചൊല്ലിനാർനൃപേന്ദ്രനെക്കീർത്തിച്ചാനനന്തര മല്ലിണങ്ങീടുംമുമ്പിലേവരുംപിരിഞ്ഞെല്ലോ തുഷ്ടിപൂർവ്വകംരാജപുരുഷന്മാരുംഭേരീ കൊട്ടിയങ്ങിനെരാജശാസനംചൊല്ലീടിനാർ പട്ടണസ്ഥിതന്മാർതൊട്ടുള്ളമർത്ത്യന്മാരെല്ലാരും - സ്പഷ്ടമായറിഞ്ഞെല്ലോരാജനിർണ്ണയംതദാ ചട്ടത്തിനൊക്കുംവണ്ണംചട്ടറ്റയാത്രയ്ക്കുള്ള‌ വട്ടങ്ങൾകൂട്ടിത്തുടങ്ങീടിനാരതിന്മദ്ധ്യേ ഹൃഷ്ടനാംസുദേവനുംചെന്നുസാദരംപല ശിഷ്ടരാംജനങ്ങളോടിത്തരംചൊല്ലീടിനാൻ മിത്രസത്തമന്മാരേകേൾപ്പിനീവാക്യംപൃഥാ പുത്രനാംയുധിഷ്ടിരനശ്വമേധമാംയാഗം സാർവഭൗമത്വംപൂണ്ടുചെയ്യുവാൻതുടങ്ങുന്നു കാർവർണ്ണനാകുംകാരുണ്യാലയൻതുണയ്ക്കയാൽ - തത്രഹസ്തിനാഗാരേചെന്നുനാമെല്ലാവരും സത്രനാഥനാംസരോജാക്ഷനെക്കണ്ടീടേണം കൈവണങ്ങേണംതദാതൽകൃപാകടാക്ഷേണ കൈവരുംനമുക്കുള്ളകൗതുകംസമസ്തവും

മന്നവൻഗമയ്ക്കുവാനുദ്യമിച്ചിരയ്ക്കുന്നു നന്നുതുംനമുക്കപ്പോളൊന്നിച്ചുപോകാമല്ലോ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/139&oldid=161082" എന്ന താളിൽനിന്ന് ശേഖരിച്ചത്