താൾ:Jaimini Aswamadham Kilippattul 1921.pdf/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

106 അശ്വമേധം

വന്നുപോർചെയ്തീടുവാൻനിന്നോടുനേർത്തീടുവാ നിന്നുഞാൻമടിയ്ക്കുന്നേനെന്തതെന്നോതീടുവൻ കുട്ടിനീയിരിക്കട്ടേതേർനിനക്കില്ലാമന സ്തുഷ്ടിയോടെറീടുവാൻമറ്റുവാഹനങ്ങളും സ്യന്ദനസ്ഥൻയുദ്ധംയുക്തമോപദാതിയോ ടിന്നകൃത്യമാംകർമ്മമെങ്ങനെചെയ്തീടേണ്ടു നല്ലതേർനിനക്കൊന്നുനൽകുവൻനമൂക്കതി ന്നില്ലകില്ലതിൽക്കേറിനില്ലുനീമടിയ്ക്കാതെ ശസ്ത്രജാലവുംതരാമെങ്കിലുംപോരാടുവാൻ പുത്രമേമനംവരുന്നില്ലനീസുകോമളൻ എത്രയുംസൈന്യങ്ങളോടൊത്തുനൈപുണ്യംകാണി ച്ചിത്രനേരവുംജന്ന്യംചെയ്തുമൈതളർന്നവൻ കൈതവംവൃഥാചൊല്ലുകല്ലാകേളിനിയ്ക്കുള്ള കൈതവപ്രമർദ്ദനേകൌതുകംതേടുന്നില്ല മൈതുളഞ്ഞീടുംവണ്ണംമേദുരാഭമാംബാണ മെയ്തുകൊൾവാനുംദണ്ഡമേതുമേതോന്നുന്നില്ലേ മൂർച്ചയേറീടുംശരംകൊണ്ടുനീപതിച്ചിന്നു മൂർച്ചയെത്തേടുന്നാകിലെങ്ങിനെസഹിയ്ക്കുന്നു ചേർച്ചയാകാതുള്ളതുചെയ്യുകിൽകോളല്ലെന്നു തീർച്ചയാണെന്നേദുഷിച്ചീടുമേമഹാജനം ഭാവനീയൻനീധന്ന്യന്മാരിലെന്നറിഞ്ഞുഞാ നേവനിനീയെന്നറിഞ്ഞീടുവാൻകുതൂഹലം ത്വൽകുലംജഗൽപൂജ്യംവൈഷ്ണവംപോലെമഹാ സൽഗുണപ്രധാനമാണെന്നുണ്ടുതോന്നുന്നുമേ ഏതഹോകുലംനിനക്കേതുപേർഗുണംകൂടും താതനാർവസിയ്ക്കുന്നരാജ്യമേതെടൊബാല! തത്രപർവതത്തിങ്കലിങ്ങോട്ടുനോക്കിക്കൊണ്ടു ക്ഷത്രതേജസ്സോടൊരുപൂരുഷൻമഹാകായൻ

സന്നദ്ധനായിതാനേനില്ക്കുന്നുതേവൻമുന്ന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/112&oldid=161059" എന്ന താളിൽനിന്ന് ശേഖരിച്ചത്