105 കിളിപ്പാട്ട്
ത്തിന്നമേയമാംബലംകാട്ടിനേരിട്ടീടിനാർ
ഞാനയച്ചിട്ടുളളനേകായിരംവീരന്മാരെ
പീനവിക്രമത്തോടുംകൊന്നിങ്ങുവീഴ്ത്തീടിനാർ
ഏതുവീരന്മാരിവരെത്രയുംസമർത്ഥന്മാ
രേതുമേകുറഞ്ഞവരല്ലെന്നുതീർച്ചപ്പെട്ടു
എമ്പരാക്രമംപരീക്ഷിയ്ക്കുവാൻത്രിമൂർത്തികൾ
തമ്പുരാക്കന്മാർവന്നപോലുണ്ടുതോന്നീടുന്നു
മൂവ്വരിൽപ്രധാനായായുളളവൻഭയങ്കരൻ
പർവതസ്ഥിതൻജഗൽഗ്രാസതല്പരൻപരൻ
മുന്നമീരണസ്ഥലേവന്നവൻമഹാകായ
നുന്നതൻഗദായുധൻനമ്മുടെഭാഗ്യത്താലെ
അങ്ങൊഴിഞ്ഞവൻധീരനാഹവംവീകിഷിച്ചുംകൊ
ണ്ടങ്ങിനെഭീരനായുണ്ടിതാനിന്നീടുന്നു
വില്ലുമായെതൃത്തുപോരാടുമീക്കുമാരൻ
തെല്ലുമേപോരാത്തവനല്ലരിപ്രമാകരൻ
വാദമില്ലേതുംജഗജ്ജൈതിരമായീടുംധനു
ർവേദമീവീരൻകാട്ടിത്തന്നതെന്നോർത്തീടുവിൻ
കഷ്ടമീക്കാലംനമുക്കെങ്കിലുംസ്വധർമ്മത്തെ
വിട്ടടങ്ങീടുന്നതുമിഷ്ടമല്ലാപത്തിങ്കൽ
വ്യത്യസ്തമാകാബുധന്മാർക്കുളളചിത്തംനൂനം
കൃത്യത്തിൽഭയംകീർത്തിനാശകൃത്തെന്നാകയാൽ
യുദ്ധമാടുകതന്നെയുകിതമിന്നസ്ത്രംകൊണ്ടു
വിദ്ധനായ് മരിച്ചെങ്കിൽസിദ്ധമാംവീർയ്യസ്വർഗ്ഗം
ഇത്തരംപറഞ്ഞുപൃത്ഥീശ്വരൻപ്രതാപവാ
നുത്തമൻപ്രമത്തനാമാനതൻമുതുകേറി
മന്ദമവ്വണ്ണംകർണ്ണനന്ദനൻനില്ക്കുംദിക്കിൽ
ചെന്നവൻതന്നോടേവംശാന്തനായോതീടിനാൻ
മൽഗിരംഗ്രഹിയ്ക്കനീവീര! ഞാൻധർമ്മാസനം
പുക്കിരിപ്പവൻയൌവനാശ്വനിപ്പുരീശ്വരൻ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.