താൾ:Jaimini Aswamadham Kilippattul 1921.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

5

 കിളിപ്പാട്ട്
പൈങ്കിളിക്കിടാവുടൻമോദിച്ചുചൊല്ലീടിനാ
ളെങ്കിലീക്കഥാമൃതംനിങ്ങളെക്കേൾപ്പിച്ചീടാം
മങ്കമാർപുമാന്മാർതൊട്ടുള്ളവരെല്ലാവരും
പങ്കമാലൊഴിഞ്ഞുകേട്ടീടുവിൻചൊല്ലീടുന്നേൻ
മൌനഗന്മാരായ്തപംചെയ്യുന്നധന്ന്യന്മാരാം
ശൌനകൻമുമ്പാംതപസ്വീശ്വരന്മാരോടായി
പുണ്യദേശമാംനൈമിശാരണ്യപുരാണനൈ
പുണ്യവാനാകുംസൂതൻസാദരംചൊല്ലീടിനാൻ
ദഷ് കൃതാപഹംമഹാസന്തോഷസംപോഷകം
സൽക്കഥാശേഷംകേട്ടുകൊള്ളുവിൻബുധന്മാരെ
ശ്രീമഹായശോഗുണോൽകൃഷ്ടനായ്പിളങ്ങുന്ന
സോമവംശത്തിന്നലങ്കാരമാംമഹാരാജൻ
ശ്രീമനോഹരൻവിഷ്ണുരാതനന്ദനൻജന
ക്ഷേമവർദ്ധനൻജനമേജയാഭിഖ്യൻമുഖ്യൻ
മന്ത്രിസാമന്താദിമാലോകരേറ്റവുംനിറ
ഞ്ഞന്തരംകുറഞ്ഞുള്ളതന്നുടെസഭാന്തരെ
ചന്തമുള്ളോരുരത്നസിംഹാസനാരൂഢനാ
യന്തരാനന്ദത്തോടുംസർവ്വസേവിതനായി
സിന്ധുഗാംഭീയ്യത്തോടുമായ്യമായീടുംകാർയ്യ
ചിന്തനംചെയ്തുംകൊണ്ടുവർത്തനംചെയ്യുന്നേരം
ചിന്മയൻതങ്കൽചീർത്തഭക്തിസംയുക്തൻഭൃശം
നിർമ്മലൻപ്രശസ്താത്മാജൈമിനിമഹാമുനി
നന്മവർദ്ധിയ്ക്കുംവണ്ണമങ്ങെഴുന്നെള്ളീടിനാ
നംബരംവെടിഞ്ഞിനനെന്നപോലതുകണ്ടു
സംഭ്രമംകലർന്നെഴുന്നെറ്റുചെന്നെതിരേറ്റു
സംപ്രണാമവുംചെയ്തുസന്മൂനീശ്വരൻതന്നെ
ജൃംഭിതാനന്ദംരത്നവിഷ്ടരേവസിപ്പിച്ചു
ജമഭശാസനതുല്യനായുള്ളപാരിക്ഷിതൻ
സൽക്കരിച്ചുർഘ്യാദികൾകൊണ്ടുപൂജിച്ചുടൻ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/11&oldid=161056" എന്ന താളിൽനിന്ന് ശേഖരിച്ചത്