താൾ:Jaimini Aswamadham Kilippattul 1921.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

6

അശ്വമേദം
തൽഗിരാവരാസനെസശക്രനെന്നതുപോലെ
പുക്കിരുന്നനന്തരംബന്ധുരാഞ്ജലിയോടു
മൾക്കുരുന്നിങ്കൽപെടുംപ്രശ്രയത്തോടുംകൂടി
മന്ദഹാലസവുംപൊ​ഴിച്ചിത്ഥമൊന്നുണർത്തിച്ചു
വന്ദനീയനാംഭവാനിത്തരംയദ്രച്ഛയാ
എന്നടെപുരോഭാഗംതന്നിലിങ്ങെഴുന്നെള്ളി
വന്നകാരണത്താലെധന്ന്യനായഹംമുനെ
മംഗളാത്മാവെമഹാസജ്ജനങ്ങളോടുള്ള
സംഗമല്ലയോമഹാതുംഗമംഗളപ്രദം
വിജ്ഞനാണല്ലൊഭവാനെന്നല്ലവേദവ്യാസ
സംജ്ഞനാംപുരാണകർത്താവിന്റെശിഷ്യനല്ലോ
പ്രജ്ഞയേറിടുംഭവാനായിട്ടുതുഷ്ട്യാസമ
സ്തജ്ഞനാംഗുരുവരുൾചെയ്തഭാരതംപുണ്യം
ശങ്കയെന്നിയെഭവദീയമാംവകത്രാംരാംഭോജ
ത്തിങ്കൽനിന്നിനിയ്ക്കുകേട്ടീടുവാൻകുതുബഹലം
ചിത്തകാരുണ്യാലരുൾചെയ്തകേൾപ്പിയ്ക്കേണമെ
ന്നിത്ഥമർത്ഥനംചെയ്തുകേൾക്കയാൽതപോധനൻ
സമ്മതിച്ചിതിന്നെന്തുസന്ദേഹംകേൾപ്പിയ്ക്കുവൻ
ത്വന്മനസ്സന്തോശഷത്തിന്നുഞാനെന്നിങ്ങിനെ
സർവ്വവുംനന്നായരുൾചെയ്തതിൽപതിമ്മൂന്നു
പർവവുംചെവിക്കൊണ്ടശേഷമുർവ്വീശോത്തമൻ
ചീർത്തസന്തോഷോദയാലാത്തനായ് മുനീന്ദ്രനോ
ടാസ്ഥയാലേവംകൈകൾകൂപ്പിയൊന്നുണർത്തിനാൻ
മാധവപ്രിയൻതാതതാതതാതാഗ്രോൽഭവൻ
ബോധവാൻമഹാരാജനായുള്ളധർമ്മാത്മജൻ
ബാധയെന്നിയെജയംപൂണ്ടുപുണ്യമാമശ്വ
മേധയാഗംതാനനുഷ്ഠിച്ചതെങ്ങിനെമുനെ
തൽക്കഥാസാരംചുരുക്കാതരുൾചെയ്യേണമേ
സൽകൃതാകൃതേതത്രകൌതുകംചെറ്റല്ലമേ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/12&oldid=161066" എന്ന താളിൽനിന്ന് ശേഖരിച്ചത്