താൾ:Jaimini Aswamadham Kilippattul 1921.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

4

    അശ്വമേധം
ധർമ്മജക്ഷിതീന്ദ്രാശ്വമേധസൽക്കഥാമൃതം
മിക്കതുംമലയാളദിക്കിലുളളവർക്കുളളിൽ
പുക്കിടാതിരിക്കുന്നതുൽകടോഭ്യോഗത്തോടെ
സംസ്കൃതംപഠിച്ചീടാതുള്ളവർക്കെല്ലാംവർക്കും
ദുഷ്കൃതംകെടുംവണ്ണംവായിച്ചുബോധിയ്ക്കുവാൻ
അശ്രുതൻകൊടുങ്ങല്ലൂർകാത്തൊള്ളിവീട്ടിലുള്ളൊ
രച്യുതൻഞാനിന്നേറ്റമല്പജ്ഞനെന്നാകിലും
മന്ദമീമലയാളഭാഷയാംകളിപ്പാട്ടി
ലന്നുചൊല്ലുവാൻതുടങ്ങുന്നുസംശയക്കാതെ
ശ്രീകൃഷ്ണലീലാമയമാമിതുചൊല്ലീടുന്ന
ലോകർക്കുണ്ടാമേപുണ്യാനന്ദപൂർത്തിയെന്നോർത്തു
മൂകത്വംവെടിഞ്ഞുഞാനിക്കൃതിക്കൊരുമ്പെട്ടു
പാകത്തിൽകലാശിപ്പാനച്യുതൻതുണയ്ക്കേണം
മന്ദനാമിവൻചെയ്യുംകാവ്യത്തിൽപലതെറ്റും
വന്നുപോമതുതീർത്തുസജ്ജനംനന്ദിയ്ക്കട്ടെ
ദുർന്നയംകൂടിടുന്നദുർജ്ജനംനിന്ദിക്കട്ടെ
ദുർന്നിവാരമാമിതിദുഖഃമില്ലിനിയ്ക്കൊട്ടും
      ചൊല്പൊഴുംകിളിപ്പെണ്ണെപുണ്യശാലിനിമോദി
ച്ചല്ലയോവരുംന്നുനീയിങ്ങുവന്നതുകൊള്ളാം
ദുർല്ലഭേസുഭാഷിണിവാഴ്കനീനിനക്കന്നു
നല്ലപാൽപഴങ്ങളുംപഞ്ചസാരയുംനൾകാം
ചഞ്ചലംവെടിഞ്ഞൊരുകാലിനാൽപിടിച്ചിട്ടു
ചഞ്ചുകൊണ്ടരികൊത്തിക്കണ്ടിച്ചുതിന്നീടുവാൻ
പുഞ്ചനെൽക്കതിർക്കുലകൂടിനൾകീടാമല്ലൊ
നെഞ്ചകംതെളിഞ്ഞുനീസൽക്കഥാലാപംചെയ്ക
പുഷ്ക്കുരേക്ഷണലീലാമിശ്രമാംപൃഥാപുത്ര
സൽക്കഥാമൃതംമുദാകേൽക്കുവാൻകുതുഹലം
ധർമ്മനന്ദനവാജിമേധവൃത്താന്തംപുണ്യ
മംബുജേക്ഷണലീലാസങ്കലംചൊല്ലീടുനീ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/10&oldid=161045" എന്ന താളിൽനിന്ന് ശേഖരിച്ചത്