3
കിളിപ്പാട്ട്
പശ്ചിമാബ് ധീശൻവിപശ്ചിജ്ജനോത്തമൻധീമാ
നച്ഛമാനസൻമഹാകീർത്തിയുള്ളോരുമൂത്തി
തമ്പുരോഭാഗെവരുദീനരെക്കത്തീടുന്ന
തമ്പുരാനതിപുണ്യനൈപുണ്യകാരുണ്യവാൻ
മൽഗുരുശ്രേഷ്ഠൻകുഞ്ഞിരാമവർമ്മാഖ്യൻശ്ലാഘ്യ
നുൾക്കുരുന്നിങ്കൽപെടുംസൽഗുണക്രിയോദ്യമൻ
തങ്കൃപാരസംകൊണ്ടിന്നെന്മനസ്തടത്തിങ്ക
ലങ്കുരിച്ചീടുംകാവ്യവാസനാപൂവല്ലിയെ
സന്തതംനനച്ചുവേണ്ടുംവിധംഫലിപ്പിപ്പാ
നന്തരംവെടിഞ്ഞിതാവന്ദനംചെയ്തീടുന്നേൻ
ധന്യന്മാർവിദ്യോപദേഷ്ടാക്കൾസൽക്കവീന്ദ്രന്മാ
രന്ന്യന്മാർമഹാകോടിലിംഗഭൂതലേന്ദ്രന്മാർ
സവോചിതാത്മാക്കളുൾക്കാരുണ്യപൂരംപൂണ്ടു
വെവ്വോറെകടാക്ഷാനുക്രല്യമിങ്ങേകീടേണം
ബാലത്വംപൂണ്ടുള്ളനാളന്തികെവിളിച്ചിനി
യ്ക്കാലസ്യംതീരുംസിതാപക്വാദിഭക്ഷ്യങ്ങളെ
പ്രേമപൂർവ്വകംന്നുപാട്ടിലങ്ങിരുത്തീട്ടു
താമസിയ്ക്കാതെകിളിപ്പാട്ടുപുസ്തകങ്ങളെ
നേരോടെവിലോകിപ്പിച്ചുള്ളിലായീടുംമട്ടി
ലോരോരോപദംചൊല്ലിത്തന്നുതാൻവായിപ്പിച്ചു
ഗോഷ്ഠികൂടാതെഭാഷാഗ്രന്ഥങ്ങൾതോറുംനല്ല
കുട്ടിവായനപഠിപ്പിച്ചോരെൻപെറ്റമ്മയെ
മാനസത്തിങ്കൽകുടിവെച്ചുഞാൻകൃതിയ്ക്കുന്നേൻ
മാനനിയയാംസ്നേഹംതേടുമീമഹാഗുർവ്വീ
വാച്ചകാരുണ്യത്തോടുംവാഞ്ഛിതംവരുവണ്ണം
ചേർച്ചകൂടീടുംപദാർത്ഥങ്ങളെത്തോന്നിയ്ക്കട്ടെ
കല് മഷാമയംതീർക്കുംജൈമിനിമഹാമുനി
നിർമ്മലാത്മാവാംജനമേജയോർവ്വീന്ദ്രൻതന്നെ
ശർമ്മമേറീടുംവണ്ണംസാദരംധരിപ്പിച്ച
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.