597 കിളിപ്പാട്ട്
പർവ്വതംപാർത്തെഴുന്നള്ളിയത്രാന്തരെ
യുദ്ധരംഗെവാസുദേവനാംദേവനും
സത്യവുംസാധിച്ചുന്നിന്നകൌന്തേയനും
പ്രാവൃട്ടിലബ്ദങ്ങൾപോലെസുരാവലി
പൂവൃഷ്ടിചെയ്തതുംമൌലികൊണ്ടേറ്റുടൻ
ഒച്ചയേറുംജയഭേരിയുംകൊട്ടിച്ചു
മെച്ചമോടുംജഗൽഭാണ്ഡംനടുങ്ങവെ
ശംഖശബ്ദത്തെമുഴക്കീടിനാർകൊടി
യ്ക്കങ്കമായ്പാഴുംകപീന്ദ്രനുമപ്പൊഴെ
സന്തോഷസിംഹനാദംമുഴക്കീടിനാൻ
ദന്തീശവാജിവൃന്ദങ്ങളുംകൂടവെ
ബൃംഹിതഹ്രേഷാദിഘോഷംതുടങ്ങിനാർ
സംഹരിയ്ക്കപ്പെട്ടുശത്രുവെന്നിങ്ങിനെ
വന്നഹർഷംകൊണ്ടശേഷയോദ്ധാക്കളും
വൃന്ദമായൊത്തുകൂത്താടിയാർത്തീടിനാർ
ഒന്നിച്ചിതൊക്കവെപൊങ്ങിപ്പുറപ്പെട്ടു
മന്നിൽപരന്നുമുഴങ്ങുംദശാന്തരെ
സ്വസ്ഥനായ് നിൽക്കുന്നഹംസദ്ധ്വജൻമഹാ
സത്തമൻവിദ്വാനഖണ്ഡവീര്യോജ്വലൻ
സന്തപ്തഭാവമോടെന്നുടെബാലക
ർക്കന്തംഭവിയ്കയാലദ്യഞാനുംരണെ
കുന്തീകുമാരനോടേറ്റുതൽസൂതനാം
ചെന്താമരാക്ഷനെക്കണ്ടുകണ്ടങ്ങിനെ
കല്മഷംതേടുന്നകർമ്മംവരുത്തുന്ന
ജന്മസന്താപംകളഞ്ഞുസന്തോഷേണ
കായംവെടിഞ്ഞുമോക്ഷത്തെലഭിയ്ക്കുവൻ
പേയല്ലിതെന്നുസങ്കല്പിച്ചുസത്വരം
സന്നദ്ധനായിട്ടുമിന്നുന്നതന്നുടെ
പൊന്നുംമണിത്തേരിലേറിമന്ദേതരം

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.