598 അശ്വമേധം
തൽപ്രദേശേനിന്നുമദ്ധ്യാഹ്നമാർത്താണ്ഡ
സൽപ്രതാപംപൂണ്ടുശീഘ്രംപുറപ്പെട്ടു
വർദ്ധിച്ചവാദ്യാദിഘോഷവുംയോദ്ധാക്ക
ളൊത്തിട്ടുകൂട്ടീടുമട്ടഹാസങ്ങളും
ഹൃത്തിടംഞെട്ടുംവിധത്തിലുണ്ടാകുന്ന
ഹസ്തിതേരശ്വാദികോലാഹലങ്ങളും
പൊങ്ങുംദശാന്തരെപോരിന്നുഫൽഗുന
നെങ്ങെന്നുനോക്കിനടന്നടുക്കുംവിധൌ
കമ്പമുണ്ടായിധരയ്ക്കങ്ങനന്തനും
ത്വൻഫണംനന്നായുറപ്പിച്ചുവിസ്മയം
ക്രുദ്ധനായ്ശത്രുക്കളഞ്ചുംപ്രകാരത്തി
ലിത്തരംചേരുംനൃപേന്ദ്രനെക്കാൺകയാൽ
ഭക്തരക്ഷാപരൻമായാകളേബരൻ
പത്രിരാജദ്ധ്വജൻകൃഷ്ണനാംതമ്പുരാൻ
ശർമ്മത്തിനുള്ളലാക്കൊർത്തിട്ടുപെട്ടെന്നു
ചമ്മട്ടിയുംവിട്ടുതേർത്തട്ടിൽനിന്നിട്ടു
മന്നിടത്തിൽചാടിനിന്നുമനോജ്ഞമാം
വെണ്ണിലാവഞ്ചുന്നമന്ദസ്മിതാഭയാ
പുണ്ഡരീകാരിയോടൊക്കുംനിജാനനെ
മണ്ഡനംചേർത്തുസുസ്നിഗ്ദ്ധഭാവംകാട്ടി
തൃക്കരംരണ്ടുമേനീട്ടിനിന്നുംകൊണ്ടു
നിഷ്കളങ്കംവന്നടുത്തരാജേന്ദ്രനെ
തൃക്കടക്കണ്ണുകൊണ്ടാനന്ദപൂർവകം
സല്ക്കരിച്ചീസ്നിഗ്ദ്ധഭാഷണംതൂകിനാൻ
മംഗലാത്മാവെമഹീന്ദ്രതന്നാലുമാ
ലിംഗനംവാസുദേവൻഞാനറിഞ്ഞിതോ
കുന്തീസുതന്നിന്നുസൂതനായുള്ളസം
ബന്ധീസുഹൃൽപ്രിയൻചിന്തിയ്ക്കസാമ്പ്രതം
സന്തോഷശാലീഭവാനിൽഗുണജ്ഞാന

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.