താൾ:Jaimineeaswamedham 2 part.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

596 അശ്വമേധം
തൃക്കയ്യിലേയ്ക്കുനൾകീടുമ്പോളായതു കയ്കൊണ്ടുമോദിച്ചുനീലകണ്ഠൻപരൻ മന്ദസ്മിതംചെയ്തുനോക്കിപ്രസാദിച്ചു കുന്നിൻകുമാരിയാമാര്യയെകാണിച്ചു ഏവരുംകേൾക്കുമാറങ്ങരുൾചെയ്തുമൽ ജീവനാഥെദേവിരാജീവലോചനെ കണ്ടീലയൊകർണ്ണകുണ്ഡലാദിദ്യുതി കൊണ്ടീവിളങ്ങുംശിരസ്സിനെനീയിതു തുംഗമോദപ്രദംധാര്യംസദൈവമെ മംഗലെമൊക്തവ്യമല്ലൊരുനാളുമെ മൽഭക്തനീമരാളദ്ധ്വജന്നുള്ളൊരു സൽപുത്രനെത്രയുംവിദ്വാൻനരോത്തമൻ സത്യസന്ധൻനല്ലശക്തൻമഹാധർമ്മ കൃത്യനന്തംവെടിഞ്ഞുള്ളഗുണോജ്വലൻ കാലയൊഗംകൊണ്ടുസാമ്പ്രതംസംയുഗെ കോലമാരലങ്ങുപേക്ഷുച്ചുഭാഗ്യവാൻ ശ്രീകൃഷ്ണമൂർത്തിയോടൈക്യംലഭിച്ചിന്നു ലോകത്രയെകീർത്തിചേർത്തവനാകയാൽ ഞാനീശ്ശിരോരത്നമാത്തകൌതുഹലം മാനിച്ചുമെയ്യിൽധരിയ്ക്കേണ്ടതല്ലയോ ഭക്തവാത്സല്യംനിമിത്തംമനമറ ന്നിത്ഥമെല്ലാമറിയിച്ചുപതുക്കവെ മുന്നമെതാനങ്ങണിഞ്ഞിരിയ്ക്കുംശിരൊ വൃന്ദമാല്യംകെട്ടഴിച്ചെടുത്തങ്ങിനെ പാർത്തതിന്മദ്ധ്യെപതിച്ചകോർത്തമ്പോടു മാർത്തടത്തിൽചേർത്തണിഞ്ഞുകൊണ്ടപ്പൊഴെ ബ്രഹ്മാമരർഷിസംസേവിതൻത്രീക്ഷണ നമ്മാറശേഷസംഘങ്ങളോടൊന്നിച്ചു

സർവ്വവാദ്യാദിഘോഷേണകൈലാസമാം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/86&oldid=161029" എന്ന താളിൽനിന്ന് ശേഖരിച്ചത്