595 കിളിപ്പാട്ട്
കാറ്റിന്നുവശ്യമായ്പായുന്നപഞ്ഞിയെ മുറ്റത്തുനിന്നങ്ങെടുപ്പാൻഗജത്തിന്നു പറ്റുന്നതല്ലെന്നുദൃഷ്ടാന്തമല്ലയൊ
ഭസ്മഭൂഷന്നുള്ളഭദ്രമാംവാഹനം വിസ്മയംതോന്നുംപ്രകാരത്തിലിങ്ങിനെ മണ്ടിയ്ക്കയാൽവിഷ്ണുവാഹനംനീളവെ
കുണ്ഠത്വമുൾക്കൊണ്ടുമണ്ടിത്തുടങ്ങിനാൻ സർവ്വധാകാണുംസരിത്സംഗരോത്തുംഗ പർവ്വതാരണ്യങ്ങൾതോറുമെന്നല്ലഹൊ
സ്വർഗ്ഗാദിലോകങ്ങൾസത്യലോകംതഥാ ഭർഗ്ഗാധിവാസമാംകൈലാസപർവ്വതം ചിൽകാതലാംവിഷ്ണുദേവൻവിളങ്ങുന്ന
വിഖ്യാതമായുള്ളവൈകുണ്ഠമന്ദിരം എന്നീവിശിഷ്ടപ്രദേശങ്ങൾതോറുമെ ചെന്നീടിനാൻതദാദൈവംതുണയ്ക്കയാൽ
തൽപ്രയാഗത്തിലുംചെയ്തയാലന്നേര മുൾപ്രയാസംതീർന്നപക്ഷീശ്വരൻമുദാ സ്വാമിതൻകാരുണ്യമാണിതെന്നോർത്തുതൻ
കാമിതംപോലങ്ങുപുണ്യതീർത്ഥോദകെ രാജപുത്രന്റെശിരസ്സിനെവിട്ടാശു രാജമാനസ്വവേഗത്തോടുകൂടവെ
മുത്തനാംകാളയ്ക്കുദുഃഖമാത്രംഫല മിത്ഥമുണ്ടായഹാസംപൂണ്ടൂയർന്നുടൻ വൈകുണ്ഠലോകംകുറിച്ചുപോയീടിനാൻ
വൈകുന്നഭാവംവരാതെവൃഷോത്തമൻ ചിത്തമോദത്തോടുമങ്ങുവീഴുന്നമു മ്പുത്തമാംഗത്തെപ്പരിഗ്രഹിച്ചാദരാൽ
മുപ്പുരാരാദിയാംതന്നുടെനാഥന്റെ തൃപ്പദംപുക്കുവന്ദിച്ചുപതുക്കവെ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.