താൾ:Jaimineeaswamedham 2 part.pdf/367

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

 കിളിപ്പാട്ട് 877
ശക്തിയെപ്രയോഗിച്ചുനോക്കുകില്ലൊരിയ്ക്കലും
എന്നവാക്കുകൾകൊണ്ടുപുത്രനെത്തടുത്തവൾ
തന്നുടെമനംകൊണ്ടുചിന്തിച്ചനേരത്തിങ്കൽ
വന്നപുണ്ഡരീകനെപ്പാർത്തുടൻചൊന്നാളവ
ളൊന്നുചെയ്യേണംഭവാനിപ്പൊഴെൻനിയോഗത്താൽ
മൽകണ്ഠസൂത്രത്തേയുംകാതിലോലകളേയും
കയ്ക്കൊണ്ടുപാതാളംപുക്കച്ഛനാമനന്തനെ
നല്ലകാലത്തിൽകണ്ടുകുമ്പിട്ടീവസ്തുക്കളെ
മെല്ലവേതദീയമാമഗ്രത്തിൽതന്നെവെച്ചു
മത്ഭർത്തൃഭൂതൻപാർത്ഥനിങ്ങിനെമരിച്ചതു
മല്പന്നവൈധവ്യയായ് വന്നുഞാനെന്നുള്ളതും
വിധിപോലുണർത്തിച്ചെൻപതിയെജ്ജിവിപ്പിച്ചു
പൃഥിവീഭാഗേനിന്നിട്ടെഴുനേല്പിപ്പാനായി
മൃതജീവകംമണിയവിടെയുള്ളതാശു
സുതയാമിനിയ്ക്കേകുന്നതിനായർത്ഥിച്ചാലും
സത്തമൻമഹാത്മാവെൻതാതനുൾപ്രേമത്തോടും
ചിത്തമന്ദത്വംവെടിഞ്ഞായതിങ്ങേകീടുമേ
എന്നുതോന്നുന്നൂകിട്ടുവോളവുംഭാവംനോക്കി
നിന്നുസേവിച്ചീടേണമെങ്കിലോഗമിച്ചാലും
മല്പതിപ്രിയാർത്ഥമായ് വോയീടുംഭവാനിട
രുത്ഭവിയ്ക്കില്ലാമാർഗ്ഗേമംഗളംഭവിയ്ക്കട്ടെ
ഇത്തരംധരിപ്പിച്ചുതാടങ്കപത്രങ്ങളും
കൃത്തമായ്ക്കിടക്കുന്നകണ്ഠസൂത്രവുംനൽകി
പുണ്ഡരീകുനുംതദാചിന്തിച്ചുചൊല്ലീടിനാൻ
കുണ്ഡലീശ്വരപുത്രീപുണ്യശാലിനീദേവീ
ത്വന്നിയോഗത്താലങ്ങുഞാനിതാഗമിയ്ക്കുന്നേൻ
നന്ദിയോടൊന്നിച്ചിങ്ങുനിങ്ങളെല്ലാരുംകൂടി
പാർത്ഥവിഗ്രഹംപരിപാലിച്ചുസൂക്ഷിയ്ക്കേണ
മോത്തപോലിരിയ്ക്കുന്നതല്ലിതൂഴിയിൽചിരം












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/367&oldid=160925" എന്ന താളിൽനിന്ന് ശേഖരിച്ചത്