താൾ:Jaimineeaswamedham 2 part.pdf/368

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

 278 അശ്വമേധം
ക്ഷോണിയിൽക്ഷണംനശിയ്ക്കുന്നുനിർജ്ജീവങ്ങളാം
പ്രാണികൾക്കുള്ള ശരീരങ്ങളെന്നോതേണമോ
മന്നവന്മാരായവർകൈവരുത്തേണ്ടുംകാർയ്യ
മൊന്നുമേവെക്കംസിദ്ധമാവുകില്ലൊരുത്തർക്കും
മന്നവർബഹുകാർയ്യശാലികൾമൈത്ര്യംമറ
ക്കുന്നവർമഹാകഷ്ടംരാജസേവനംശുഭേ
മദ്ദഷ്ടമായാൽനശിയ്ക്കില്ലപാർത്ഥന്റെദേഹ
മുദ്ദിഷ്ടകാർയ്യംസാധിച്ചിങ്ങുഞാനെത്തുംവരെ
എങ്കിലുംഭവദ്രക്ഷ്യംകന്ദർപ്പദേഹംപണ്ടു
മങ്കയാംരതിദേവിരക്ഷിച്ചുകേട്ടിട്ടില്ലേ
എന്നുകേട്ടപ്പോൾബഭ്രുവാഹനൻചൊല്ലീടിനാൻ
മുന്നമേഭവാൻകർണ്ണപുത്രനേക്കടിയ്ക്കേണം
അച്ഛന്നുള്ള തിപ്രിയനാജിയിൽജയിയ്ക്കുവാ
നശ്ഛന്നവീർയ്യംയത്നംചെയ്തദാതാവാണിവൻ
നിസ്തുലൻദൈവേശ്ഛയാലെന്നുടെബാണംകൊണ്ടു
മൃത്യുവന്നവൻഭംഗമെന്നിയെജീവിയ്ക്കട്ടെ
എന്നുമേജീവിയ്ക്കില്ലാകർണ്ണനന്ദനൻകൂടാ
തെന്നുടെപിതാവെന്നുപന്നഗധരിച്ചാലും
സക്ഷതന്മാരായീടുംരണ്ടുപേരേയുംകാത്തു
രക്ഷണംചെയ്യുന്നുണ്ടുഞങ്ങളെന്നിതുകേട്ടു
പുണ്ഡരീകനാംനാഗംരണ്ടുപേരേയുംകടി
ച്ചണ്ഡജോപമവേഗംകയ്ക്കൊണ്ടുപോയീടിനാൻ
അതലംപുക്കീടിനാനവിടംഭയങ്കര
മതുലസ് ഫടോരഗാവലിയാലലങ്കൃതം
കുസുമദ്രുമവല്ലീകുലകാനനാകുല
മസമംഹിരണ്മയമതിവിസ്മയംതന്നെ
ജനസംയുതമേകായുതയൊജനസ്ഥലം
ധനസമ്പൂർണ്ണംദിവ്യോരഗകന്യകോജ്വലം
വിതലംചെമ്പകാദിസ് ഫുരിതംപുക്കാനഥ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/368&oldid=160926" എന്ന താളിൽനിന്ന് ശേഖരിച്ചത്