താൾ:Jaimineeaswamedham 2 part.pdf/366

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

876 അശ്വമേധം
ജൃംഭിതപ്രതാപാദിദുർദ്ധർഷൻജഗത്തിങ്ക
ലെമ്പിതാമഹാമായനപ്രമേയാത്മാശേഷൻ
വദ്ധ്യനോശിവശിവലജ്ജയില്ലയോനിണ
ക്കത്യബദ്ധ്യമാംവാക്യംചൊല്ലുവാൻജഡാകൃതേ
നന്നല്ലതെല്ലുംമഹദ്ധിക്കാരംരത്നംബലാ
ലിന്നല്ലലുണ്ടാകാതെകൊൾവാൻനീയാളല്ലെടൊ
ചൊല്ലിനാനപ്പോൾബഭ്രുവാഹൻഞാനിപ്പോൾചൊന്ന
ചൊല്ലിതെൻമൂഢത്വംകൊണ്ടുള്ള തല്ലമ്മേസത്യം
വല്ലവണ്ണവുംഫലിപ്പിയ്ക്കുവൻകടുത്തുള്ള
ഭല്ലവർഷംകൊണ്ടങ്ങുസന്ദേഹമുണ്ടാകേണ്ട
യക്ഷരാജാമർത്ത്യേശ്വരാന്തകാദികളോടു
മുക്ഷവാഹനനാകുംതമ്പുരാൻതുണയ്ക്കിലും
ഹാഹേതിദുഃഖത്തോടുമമ്പരന്നീടുംവണ്ണ
മാഹേയസൈന്യത്തോടുംദുഷ്ടപന്നഗങ്ങളെ
വെന്നുവീഴ്ത്തുവൻചിത്രരൂപങ്ങൾപോലെപിന്നെ
ചെന്നുജീവിതംനൾകുംരത്നവുംവീണ്ടീടുവൻ
തെല്ലുമേഭയംരണത്തിങ്കലങ്ങനെചെയ് വാ
നില്ലമേപാർത്ഥാത്മജൻപാണ്ഡുപൌത്രൻഞാനയ്യോ
ചൊല്ലിനാളുലൂപിയുംസാഹസംചെയ്തീടേണ്ട
നില്ലുനീയിഹപുത്രഞാനൊന്നുചെയ്തീടുവൻ
എന്നുടെസഖാവാകുംപുണ്ഡരീകനെത്തന്നെ
മുന്നമങ്ങയച്ചീടാമച്ഛന്റെസമീപത്തിൽ
കൃത്യവേദിയാമിവൻചെന്നവർക്കകക്കാമ്പി
ലഭ്യകാരുണ്യംവരുംവണ്ണമാചരിച്ചീടും
ബുദ്ധിയാൽസാധിയ്ക്കേണ്ടതായുള്ള കാർയ്യത്തിന്റെ
സിദ്ധിയുണ്ടാകാബലംകൊണ്ടെന്നുബോധിച്ചാലും
ബുദ്ധിശാന്തികൾകൊണ്ടുചെയ്യുകിൽതാനേകാർയ്യ
ലബ്ധിയുംസന്തോഷവുംദേഹികൾക്കെത്തീടുമേ
ബുദ്ധിയുള്ളവൻബഹുക്ലേശമുണ്ടാക്കുംഭുജാ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/366&oldid=160924" എന്ന താളിൽനിന്ന് ശേഖരിച്ചത്